Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരണ്ട്​ അധികാരകേന്ദ്രം...

രണ്ട്​ അധികാരകേന്ദ്രം ഭരണ​ പ്രതിസന്ധിയുണ്ടാക്കും -സി.പി.എം

text_fields
bookmark_border
തിരുവനന്തപുരം: ഒരു സംസ്ഥാനത്ത്​ രണ്ട്​ അധികാരകേന്ദ്രങ്ങൾ ഭരണപ്രതിസന്ധി സൃഷ്ടിക്കുമെന്ന്​ സി.പി.എം മുഖപ​ത്രം 'ദേശാഭിമാനി'യുടെ മുഖപ്രസംഗം. ഗവർണർ രാഷ്ട്രപതിയുടെ പ്രതിനിധി മാത്രമാണ്​. കേ​ന്ദ്രത്തിന്‍റെയും സംസ്ഥാനത്തിന്‍റെയും ഉപദേശങ്ങളിൽ വൈരുധ്യമു​ണ്ടെങ്കിൽ ആദ്യത്തേത്​ തള്ളി സംസ്ഥാന മന്ത്രിസഭയുടെ ഉപദേശാനുസരണം ഗവർണർ പ്രവർത്തിക്കണമെന്നാണ്​ രാമേശ്വർ പ്രസാദ്​ വേഴ്​സസ്​ യൂനിയൻ ഓഫ്​ ഇന്ത്യ കേസിലെ സുപ്രീംകോടതി വിധിയെന്നും മുഖപത്രം ചൂണ്ടിക്കാട്ടി. 11 ഓർഡിനൻസുകൾ പുതുക്കാൻ ഗവർണർ വിസമ്മതിച്ച സാഹചര്യത്തിലാണ്​ മുഖപ്രസംഗം. നിയമസഭയിൽ ബി.ജെ.പിക്ക്​ പ്രാതിനിധ്യം ഇല്ലാത്തതിന്‍റെ പോരായ്മ തീർക്കാനാണ്​ ആരിഫ്​ മുഹമ്മദ്​ ഖാൻ ഗവർണർ പദവി ദുരുപയോഗം ചെയ്യുന്നത്​. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്കുപരി ഗവർണർ പ്രവർത്തിക്കേണ്ടത്​ ഭരണഘടന അനുസരിച്ചാണ്​. രാഷ്ട്രീയ നിയമനമായ ഗവർണർ പദവിയും തെരഞ്ഞെടുക്കപ്പെട്ട സർക്കാറും തമ്മിലെ വ്യത്യാസം മനസ്സിലാക്കാതെ സംസ്ഥാന കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത്​ താനാണെന്നാണ്​ അദ്ദേഹത്തിന്‍റെ നിലപാട്​. ചുമതലയേറ്റശേഷം ഗവർണർ സർക്കാറിന്​ തടസ്സം നിൽക്കുകയായിരുന്നു. സംസ്ഥാന മന്ത്രിസഭയുടെ ഉപദേശാനുസരണം പ്രവർത്തിക്കാൻ ഗവർണർ ബാധ്യസ്ഥനാണെന്ന്​ 163ാം ഭരണഘടന അനുച്ഛേദം വ്യക്തമാക്കുന്നു. പദവിയുടെ വലുപ്പം മനസ്സിലാക്കാതെ ആരിഫ്​ മുഹമ്മദ്​ ഖാൻ രാഷ്ട്രീയ പ്രസ്താവനകൾ നടത്തിയത്​ തീരുമാനിച്ചുറപ്പിച്ചത്​ പോലെയാണ്​. സംസ്ഥാന സർക്കാറുമായുണ്ടായ ചില തെറ്റിദ്ധാരണകൾ വിവാദമാക്കിയത്​ അതിനാലാണ്​. സർക്കാറിന്‍റെ എല്ലാ തീരുമാനവും ഗവർണറെ അറിയിക്കണമെന്ന്​ ഭരണഘടനയിലില്ല. അനുച്ഛേദം 167ൽ അക്കാര്യം വ്യക്തമാണെന്നും സി.പി.എം മുഖപത്രം പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story