Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 12:35 AM IST Updated On
date_range 13 Aug 2022 12:35 AM ISTമഹാത്മ അയ്യൻകാളി ജലോത്സവം: സ്വാഗതസംഘമായി
text_fieldsbookmark_border
കോവളം: ഓണം ടൂറിസം വാരാഘോഷത്തിന്‍റെ ഭാഗമായുള്ള 46ാം മഹാത്മ അയ്യൻകാളി ജലോത്സവത്തിന്റെ സ്വാഗതസംഘം രൂപവത്കരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു. ജലമേള ജനപങ്കാളിത്തത്തോടെ മികച്ച രീതിയിൽ നടത്തുന്നതിനും സെപ്റ്റംബർ ആറുമുതൽ 12 വരെ കായൽക്കരയിലും വെള്ളായണി ക്ഷേത്ര മൈതാനിയിലും മൂന്ന് സ്റ്റേജുകളിലായി വിവിധ കലാപരിപാടികൾ നടത്താനും തീരുമാനിച്ചു. വള്ളംകളി മത്സരം ഒമ്പതിന് വൈകുന്നേരം മൂന്നിന് നടക്കും. അയ്യൻകാളി ട്രസ്റ്റ് ചെയർമാൻ മോശ അധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി കലക്ടർ ജ്യോതി, കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്തു കൃഷ്ണ, വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആർ.എസ്. ശ്രീകുമാർ, ബാലരാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി. മോഹനൻ, ജില്ല പഞ്ചായത്ത് മെംബർ ഭഗത് റൂഫസ്, നേമം ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ കെ. വസുന്തരൻ, ജയലക്ഷ്മി, ലതാകുമാരി, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സരിത, ട്രസ്റ്റ് കമ്മിറ്റി കൺവീനർ അഡ്വ. പുഞ്ചക്കരി രവീന്ദ്രൻ നായർ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, സി.പി.എം ജില്ല കമ്മിറ്റി അംഗം എം.എം. ബഷീർ, സി.പി.ഐ ജില്ല കൗൺസിൽ അംഗം സി.എസ്. രാധാകൃഷ്ണൻ, നേമം സർക്കിൾ ഇൻസ്പെക്ടർ രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story