Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 12:35 AM IST Updated On
date_range 13 Aug 2022 12:35 AM ISTനിയമസഭ സമുച്ചയത്തിൽ ഡോക്യുമെന്‍ററി പ്രദർശനം
text_fieldsbookmark_border
തിരുവനന്തപുരം: ആസാദികാ അമൃത് മഹോത്സവിന്‍റെ ഭാഗമായി നിയമസഭ മ്യൂസിയം, ലൈബ്രറി വിഭാഗങ്ങൾ ചേർന്ന് സംഘടിപ്പിക്കുന്ന ഡോക്യുമെന്‍ററി ചിത്രീകരണവും പ്രദർശനവും നിയമസഭ സമുച്ചയത്തിൽ നടക്കും. ഡോക്യുമെന്‍ററികളിൽ ഇന്ത്യൻ സ്വാതന്ത്ര്യം ചിത്രീകരിക്കുന്ന സ്വാതന്ത്ര്യായനം, സ്വാതന്ത്ര്യത്തിലേക്കൊരു തീർഥയാത്ര എന്നിവയും കേരളത്തിലെ സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങളെയും സംസ്ഥാനത്തിന്‍റെ ജനാധിപത്യ ചരിത്രത്തെയും പ്രതിപാദിക്കുന്ന നവകേരളം, കേരളം മുന്നോട്ട് എന്നിവയും പ്രദർശിപ്പിക്കും. ഭരണഘടനയും സ്ത്രീകളുടെ അവകാശങ്ങളും, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ സ്ത്രീ പങ്കാളിത്തം എന്നീ വിഷയങ്ങൾ പ്രതിപാദിക്കുന്ന രണ്ട് ഹ്രസ്വ വിഡിയോകളും പ്രദർശനത്തിനുണ്ട്. സ്വാതന്ത്ര്യ സമരനേതാക്കളും രാജ്യത്തെ മുന്നോട്ടു നയിച്ച രാഷ്ട്രീയ നേതാക്കളുമെല്ലാം തങ്ങളുടെ അനുഭവങ്ങളിൽനിന്നും അറിവിൽനിന്നും രേഖപ്പെടുത്തിയ അമൂല്യവും കൗതുക പൂർണവുമായ പുസ്തക ശേഖരങ്ങളും കാണാം. ആഗസ്റ്റ് 24 വരെ പ്രദർശനം ഉണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story