Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരെ കരിങ്കൊടി ബി.ജെ.പി- കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

text_fields
bookmark_border
മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരെ കരിങ്കൊടി  ബി.ജെ.പി- കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു
cancel
പാറശ്ശാല: മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച മൂന്ന് ബി.ജെ.പി പ്രവര്‍ത്തകരെയും പരിപാടിയില്‍ പങ്കെടുക്കാനെത്തിയ നാല്​ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു. ധനുവച്ചപുരം ഐ.ടി.ഐയില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിയെയാണ്​ കരി​​ങ്കൊടി കാണിച്ചത്​. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ്​ കൊല്ലിയോട് സത്യനേശന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. മഞ്ചവിളാകം ജയന്‍, മണ്ഡലം പ്രസിഡന്‍റ്​ അഡ്വ. മഞ്ചവിളാകം കെ.എസ്. ജയകുമാര്‍, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് കൊല്ലയില്‍ രാജന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊഴിയൂര്‍ സ്‌റ്റേഷനിലെത്തിച്ച് രാത്രി 7.30ന് വിട്ടയച്ചു. കരി​ങ്കൊടി കാണിച്ച ബി.ജെപി പ്രവര്‍ത്തകര്‍ക്കു നേരെ സി.പി.എം പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ ഓടിയടുത്തത് നേരിയ സംഘര്‍ഷത്തിനിടയാക്കി. ബി.ജെ.പി പ്രവർത്തകരെയും ജന്മഭൂമി ലേഖകന്‍ ബിപിനെയും ഡി.വൈ.എഫ്‌.ഐയുടെയും സി.പി.എമ്മിന്‍റെയും ജനപ്രതിനിധികളും നേതാക്കളും പൊലീസും ചേര്‍ന്ന് മര്‍ദിക്കാന്‍ ശ്രമിച്ചതായി ബി.ജെ.പി ആരോപിച്ചു. ചിത്രം : കരിങ്കൊടി കാണിക്കാനെത്തിയ ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത്​ നീക്കുന്നു 2. കോണ്‍ഗ്രസ് നേതാക്കളെ പാര്‍ക്ക് ജങ്​ഷനില്‍ വെച്ച് പൊലീസ് പിടികൂടിയപ്പോള്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story