Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരാജ്യത്തിന്​...

രാജ്യത്തിന്​ സുരക്ഷയൊരുക്കാൻ പോലും ബി.ജെ.പി സർക്കാറിനാകുന്നില്ല -ടി. സിദ്ദീഖ്

text_fields
bookmark_border
രാജ്യത്തിന്​ സുരക്ഷയൊരുക്കാൻ പോലും ബി.ജെ.പി സർക്കാറിനാകുന്നില്ല -ടി. സിദ്ദീഖ്
cancel
കിളിമാനൂർ: വായ്ത്താരിക്കപ്പുറം രാജ്യത്തിന്‍റെ സുരക്ഷ ഒരുക്കാൻപോലും നരേന്ദ്രമോദി സർക്കാറിന് കഴി യുന്നില്ലെന്ന് ടി. സിദ്ദീഖ് എം.എൽ.എ. ജില്ല കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ പാലോട് രവി നയിക്കുന്ന നവസങ്കൽപ പദയാത്രയുടെ നാവായിക്കുളം ബ്ലോക്കിലെ യാത്ര പള്ളിക്കലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അഡ്വ. എം.എം. താഹ അധ്യക്ഷതവഹിച്ചു. എം. വിൻസന്റ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡൻറ് പാലോട് രവിക്ക് ടി. സിദ്ദീഖ് ദേശീയപതാക കൈമാറി. കെ.പി.സി.സി സെക്രട്ടറി ആനാട് ജയൻ, ഡി.സി.സി ഭാരവാഹികളായ പി. ഉണ്ണികൃഷ്ണൻ, ഇ. റിഹാസ്, വി.കെ. രാജു, മണ്ഡലം പ്രസിഡൻറുമാരായ പള്ളിക്കൽ നിസാം, ഗോപാലകൃഷ്ണൻ നാവായിക്കുളം, കുടവൂർ നിസാം, മടവൂർ അനിൽകുമാർ, ഹസീന ബീഗം, സുനിൽകുമാർ, ചെമ്മരുതി പ്രശാന്ത്, മഹിള കോൺഗ്രസ് നേതാവ് എൻ. സുഗന്ധി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പള്ളിക്കൽ നിഹാസ്, മടവൂർ അഫ്സൽ, എം.ആർ. ജയകൃഷ്ണൻ, തകരപ്പറമ്പ് ചന്ദ്രൻ, നവാസ് പുലിയൂർക്കോണം, ഗോപാലക്കുറുപ്പ്, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികൾ, പഞ്ചായത്ത് അംഗങ്ങൾ ഡി.സി.സി അംഗങ്ങൾ എന്നിവർ സംസാരിച്ചു. മടവൂരിൽ നടന്ന സമാപന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. സുബോധൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എം.എം. താഹ അധ്യക്ഷതവഹിച്ചു. കെ. പി.സി.സി സെക്രട്ടറി ബി.ആര്‍.എം. ഷഫീർ മുഖ്യപ്രഭാഷണം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story