Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 12:23 AM IST Updated On
date_range 13 Aug 2022 12:23 AM ISTറോഡുകളുടെ ശോച്യാവസ്ഥക്കെതിരെ മഹിള കോൺഗ്രസ് പ്രതിഷേധം
text_fieldsbookmark_border
തിരുവനന്തപുരം: റോഡിലെ കുഴികൾ അടയ്ക്കാത്തതിൽ പ്രതിഷേധിച്ച് നടുറോഡിലൂടെ സെക്രട്ടേറിയറ്റിലേക്ക് ടാർ വീപ്പയും ട്രോളിയും തള്ളി മഹിള കോൺഗ്രസ്. മഹിള കോൺഗ്രസ് ജില്ല കമ്മിറ്റിയാണ് വേറിട്ട പ്രതിഷേധ സമരം സംഘടിപ്പിച്ചത്. സംസ്ഥാന പ്രസിഡന്‍റ് ജെബി മേത്തർ എം.പി ഉദ്ഘാടനം ചെയ്തു. റോഡിലെ കുഴിയിൽ വീണ് ജനങ്ങൾ മരിച്ചിട്ടും കണ്ണുതുറക്കാത്ത മന്ത്രി മുഹമ്മദ് റിയാസ് നാടിന് ബാധ്യതയാണെന്ന് അവർ കുറ്റപ്പെടുത്തി. രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് ടാർ വീപ്പയും മെറ്റലുകൾ അടങ്ങിയ ട്രോളിയും തള്ളിക്കൊണ്ട് മഹിളകൾ പ്രതിഷേധ ജാഥ സംഘടിപ്പിച്ചത്. ജില്ല പ്രസിഡന്‍റ് ലക്ഷ്മി അധ്യക്ഷത വഹിച്ചു. നേതാക്കളായ അനിത, ഷീല രമണി, ദീപ അനിൽ, സുപ്രിയ, രമ കുമാരി, സീനത്ത്, ബറോമ പാട്രിക്, സരോജം, മേരി പുഷ്പം, ഗിൽഡ, അനിത, ഷെറാഫിൻ ഫ്രഡ്ഡി, തുഷാര തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story