Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 12:40 AM IST Updated On
date_range 12 Aug 2022 12:40 AM ISTനിയമസഭ പ്രത്യേക യോഗം ചേരും
text_fieldsbookmark_border
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികത്തോടനുബന്ധിച്ച് നിയമസഭ പ്രത്യേക യോഗം ചേരാൻ ധാരണയായി. ആഗസ്റ്റ് 22ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിന്‍റെ ആദ്യദിനം ഇതിനായി മാറ്റിവെച്ചു. നേരത്തേ സ്വതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 14ന് അർധരാത്രി നിയമസഭ സമ്മേളിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ ആവശ്യം സർക്കാർ തള്ളിയിരുന്നു. അന്ന് കഴിഞ്ഞില്ലെങ്കിൽ മറ്റൊരു ദിവസം ഇതിനായി സഭ ചേരണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സർക്കാർ ഇതും അംഗീകരിച്ചിരുന്നില്ല. ഓർഡിനൻസുകളിൽ ഗവർണർ ഒപ്പിടാതെ അസാധുവായതോടെ അടിയന്തരമായി നിയമസഭ സമ്മേളനം വിളിക്കാൻ സർക്കാർ നിർബന്ധിതമായി. ഈ സാഹചര്യത്തിലാണ് സ്വാതന്ത്ര്യത്തിന്‍റെ 75 സംവത്സരങ്ങളെ അനുസ്മരിക്കുന്ന പ്രത്യേക യോഗം ചേരാൻ സർക്കാർ തീരുമാനിച്ചത്. .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story