Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൊല നടത്തിയത്​...

കൊല നടത്തിയത്​ ഒറ്റക്കെന്ന്​ പ്രതി; സ്വർണം സംബന്ധിച്ച്​ പരസ്പരവിരുദ്ധ മൊഴി

text_fields
bookmark_border
തിരുവനന്തപുരം: കേശവദാസപുരത്ത്​ വയോധികയെ കൊന്ന്​ കിണറ്റിലിട്ടത്​ താൻ ഒറ്റക്കാണെന്ന്​ പ്രതി ആദംഅലി. മോഷണ ശ്രമത്തിനിടെയാണ്​ കൊല നടന്നതെന്നാണ്​ ​ചോദ്യം ചെയ്യലിനിടെ ഇയാൾ മൊഴി നൽകിയത്​. മോഷണശ്രമം തടയുന്നതിനിടെയാണ്​ കൊല നടത്തിയതെന്നും തുടർന്ന്​ മൃതദേഹം ചുമന്ന്​ അടുത്തുള്ള കിണറ്റിന്​ സമീപം കൊണ്ടുപോയെന്നും മൊഴി നൽകി. പിന്നീട്​ കാലിൽ കല്ലുകെട്ടി മൃതദേഹം കിണറ്റിലിട്ടു. മൃതദേഹം പൊങ്ങാതിരിക്കാനായിരുന്നു കല്ലുകെട്ടിയത്​. ഇതിന്​ മറ്റാരുടെയും സഹായം ലഭിച്ചില്ലെന്നും പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ പശ്ചിമബംഗാൾ കൂച്ച്​ ബിഹാർ സ്വദേശിയായ ഈ 21 കാരൻ മൊഴി നൽകി. എന്നാൽ, പ്രതിയുടെ മൊഴി പൊലീസ്​ പൂർണമായും വിശ്വസിച്ചിട്ടില്ല. മോഷണം മാത്രമായിരുന്നോ പ്രതിയുടെ ലക്ഷ്യമെന്നതിലാണ്​ പൊലീസ്​ സംശയം പ്രകടിപ്പിക്കുന്നത്​. മാനഭംഗശ്രമം വല്ലതും നടന്നോയെന്നും പരിശോധിക്കുന്നുണ്ട്​. പോസ്റ്റ്​മോർട്ടം റിപ്പോർട്ട്​ ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂയെന്നാണ്​ പൊലീസ്​ പറയുന്നത്​. കൊല്ലപ്പെട്ട വീട്ടമ്മ മനോരമ താമസിച്ചതിന്​ തൊട്ടടുത്തായിരുന്നു കെട്ടിട തൊഴിലാളിയായ പ്രതി ഉൾപ്പെടെ താമസിച്ചിരുന്നത്​. ഇടക്കിടെ മനോരമയുടെ കൈയിൽനിന്ന്​ ഇവർ വെള്ളം വാങ്ങി കുടിക്കാറുമുണ്ടായിരുന്നു. അതിനാൽ ഈ വീട്ടിലെത്താൻ ​പ്രതിക്ക്​ തടസ്സങ്ങളുണ്ടായിരുന്നില്ല. മോഷ്ടിക്കാനുള്ള ശ്രമം മനോരമ എതിർത്തപ്പോൾ കൈയിലുണ്ടായിരുന്ന കത്തി കൊണ്ട്​ കഴുത്തിൽ കുത്തിയെന്നും മരിച്ചെന്ന് ഉറപ്പായ​തോടെ മൃതദേഹം ഒളിപ്പിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു. എന്നാൽ, കൊലക്ക്​ ഉപയോഗിച്ച കത്തിയും മോഷ്ടിച്ച സ്വർണവും പണവുമടങ്ങിയ ബാഗ്​ എവിടെയെന്നുമുള്ള ചോദ്യത്തിന്​ പരസ്പര വിരുദ്ധമായ മൊഴിയാണ്​ ഇയാൾ നൽകുന്നതത്രെ. തിരുവനന്തപുരത്തുനിന്ന്​ ട്രെയിനിൽ യാത്ര തിരിക്കുമ്പോൾ കൈവശമുണ്ടായിരുന്ന ബാഗ്​ ആദം അലിയെ ചെന്നൈയിൽനിന്ന്​ പിടികൂടിയപ്പോൾ കണ്ടെത്താനായില്ല. അതിനാൽ യാത്രാമധ്യേ ബാഗ്​ ഇയാ​ൾ ആരെയെങ്കിലും ഏൽപിച്ചോയെന്നാണ്​ സംശയിക്കുന്നത്​. കോടതിയിൽ ഹാജരാക്കിയ പ്രതിയെ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി പത്ത്​ ദിവസത്തേക്കാണ്​​ പൊലീസ്​ കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്​. പ്രതിയെ ഇന്ന്​ കേശവദാസപുരത്തെ സംഭവസ്ഥലത്ത്​ എത്തിച്ച്​ തെളിവെടുപ്പ്​ നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story