Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 12:33 AM IST Updated On
date_range 12 Aug 2022 12:33 AM ISTലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു
text_fieldsbookmark_border
നാഗർകോവിൽ: വിദ്യാർഥികൾക്കിടയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിൽനിന്ന് അവരെ മോചിതരാക്കുന്നതിന്‍റെ ഭാഗമായി കന്യാകുമാരി ജില്ലയിൽ . ജില്ലയൊട്ടാകെയുള്ള സർക്കാർ എയ്ഡഡ്, സ്വകാര്യ സ്കൂളുകൾ, കലാലയങ്ങൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾ പ്രതിജ്ഞെയടുത്തു. 12 മുതൽ 19 വരെ ലഹരിവിരുദ്ധ വാരമായി ആചരിക്കാനും തീരുമാനിച്ചു. എസ്.എൽ.ബി സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ല കലക്ടർ എം. അരവിന്ദ്, എസ്.പി. ഹരികിരൺ പ്രസാദ്, നഗരസഭ കമീഷണർ ആനന്ദ് മോഹൻ, ഡി.ആർ. ഒ. ശിവപ്രിയ, സി.ഇ.ഒ പുകഴേന്തി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story