Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 12:32 AM IST Updated On
date_range 10 Aug 2022 12:32 AM ISTചിറയിൻകീഴിൽ പഞ്ചായത്തംഗങ്ങൾ ഉപവസിക്കും
text_fieldsbookmark_border
ചിറയിൻകീഴ്: ശാർക്കര-പണ്ടകശാല റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡ് മെംബർമാരായ മനുമോൻ പുതുക്കാരി, മോനി ശാർക്കര, ബേബി എന്നിവർ ബുധൻ രാവിലെ എട്ടു മുതൽ ശാർക്കര ജങ്ഷനിൽ ഉപവസിക്കും. ചിറയിൻകീഴിൽ റെയിൽവേ ഓവർബ്രിഡ്ജ് പണി നടക്കുന്നതിനാൽ സ്വകാര്യ ബസുകൾ അടക്കമുള്ള വലിയ വാഹനങ്ങൾ ദിനേന ഇതുവഴിയാണ് പോകുന്നത്. പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതിനാൽ ഇതുവഴിയുള്ള യാത്ര ദുഷ്കരമാണ്. റോഡിന്‍റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷമേ ഓവർ ബ്രിഡ്ജിന്‍റെ പണി തുടങ്ങൂവെന്ന വാക്ക് അധികൃതർ ലംഘിച്ചു. നിരവധി തവണ പ്രശ്നം ഉന്നയിച്ചപ്പോഴും അധികൃതരുടെ ഭാഗത്തുനിന്ന് നിസ്സംഗതയാണ് ഉണ്ടായതെന്ന് വാർഡ് മെംബർമാർ പറഞ്ഞു. ചിത്രം: Road
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story