Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 12:32 AM IST Updated On
date_range 10 Aug 2022 12:32 AM ISTതൊഴിലിടങ്ങളില്‍ ക്രഷ്, ആദ്യത്തേത് പട്ടം പി.എസ്.എസ് ഓഫിസിൽ
text_fieldsbookmark_border
തിരുവനന്തപുരം: 'തൊഴിലിടങ്ങളില്‍ ശിശു പരിപാലന കേന്ദ്രം' പദ്ധതിയുടെ ഭാഗമായ ആദ്യ ക്രഷ് പട്ടം പി.എസ്.സി ഓഫിസിൽ. കുഞ്ഞുങ്ങൾക്കു വേണ്ട സൗകര്യങ്ങള്‍ പൊതുയിടങ്ങളില്‍ ഒരുക്കുക, മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് തൊഴിലിടങ്ങളില്‍ ശിശുപരിപാലന കേന്ദ്രം പദ്ധതി നടപ്പാക്കുന്നത്. സര്‍ക്കാര്‍, പൊതുമേഖല ഓഫിസുകളിലായി 25 ക്രഷുകളാണ് ആരംഭിക്കുന്നത്. പദ്ധതിക്കായി അധിക സൗകര്യങ്ങളൊരുക്കുന്നതിന് 50 ലക്ഷം രൂപയാണ് അനുവദിച്ചത്. ശിശു സൗഹൃദ ഫര്‍ണിചർ, ബേബി മോണിറ്ററിങ് ഉപകരണങ്ങള്‍, മെത്ത, കളിപ്പാട്ടങ്ങള്‍, ബെഡ്ഷീറ്റ്, പായ, റെഫ്രിജറേറ്റർ, വാഷിങ് മെഷീന്‍, ഗ്യാസ് സ്റ്റൗ, ഗ്യാസ് കണക്ഷന്‍, പാചകത്തിനുള്ള പാത്രങ്ങള്‍, മുലയൂട്ടൽ ഇടങ്ങൾ എന്നിവയാണ് ഒരുക്കുക. തിരുവനന്തപുരം ജില്ലയിലെ കിന്‍ഫ്ര കാമ്പസ്, വെള്ളായണി കാര്‍ഷിക സര്‍വകലാശാല, ആലപ്പുഴ ജില്ലയിലെ കൃഷ്ണപുരം പഞ്ചായത്ത്, എറണാകുളം കലക്ടറേറ്റ്, പാലക്കാട് ചിറ്റൂര്‍ മിനി സിവില്‍ സ്‌റ്റേഷന്‍, കോഴിക്കോട് കലക്ടറേറ്റ്, വയനാട് കൽപറ്റ സിവില്‍ സ്‌റ്റേഷന്‍, കാസർകോട് ജില്ലയിലെ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലും ഉടന്‍ പദ്ധതി ആരംഭിക്കും. 'തൊഴിലിടങ്ങളില്‍ ശിശുപരിപാലന കേന്ദ്രം' സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച രാവിലെ 11ന് പി.എസ്.സി ഓഫിസില്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story