Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഉള്ളംകവർന്ന്​...

ഉള്ളംകവർന്ന്​ നഞ്ചിയമ്മ, കണ്ണ്​ നിറഞ്ഞ്​ സദസ്സ്​

text_fields
bookmark_border
തിരുവനന്തപുരം: പാട്ടും കളങ്കമേശാത്ത വാക്കുകളുമായി ആദരവേകിയ സദസ്സിന്‍റെ ഉള്ളംകവർന്ന്​ നഞ്ചിയമ്മ. അയ്യൻകാളി ഹാളിൽ സർക്കാർ ഒരുക്കിയ ആദരവിന്​ മറുപടി പറയവെയാണ്​ വെളുക്കെച്ചിരിച്ചും മനസ്സ്​​ നിറച്ചും നഞ്ചിയമ്മ​ സർക്കാർ പരിപാടിയുടെ ചിട്ടവട്ടങ്ങൾക്കപ്പുറം വേറിട്ട സാന്നിധ്യമായത്​. നഞ്ചിയമ്മയെ സംസാരിക്കാൻ ക്ഷണിച്ചപ്പോൾതന്നെ അതുവരെ ഉയരാത്ത കരഘോഷം​ ഹാളിൽ മുഴങ്ങി. കൈകൂപ്പി അവർ പ്രസംഗപീഠത്തിലെത്തും വരെ കൈയടി തുടർന്നു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സദസ്സിലെ 'മക്കൾക്കു'മെല്ലാം നന്ദി പറഞ്ഞായിരുന്നു തന്‍റെ സ്വതസിദ്ധ ഭാഷയിൽ സംസാരിച്ചുതുടങ്ങിയത്​. 'ഈ സ്​നേഹം കാണുമ്പോൾ എന്‍റെ മനസ്സും കണ്ണുകളും നിറയുകയാണ്​. മക്കളെ കാണുമ്പോൾ വിശപ്പുതന്നെ മറക്കുന്നു. അട്ടപ്പാടിയിൽനിന്ന്​ നിങ്ങളെ കാണാൻ രാ​ത്രി രണ്ടിനാണ്​ പുറപ്പെട്ടത്​. അവാർഡ്​ എനിക്ക്​ മാത്രമുള്ളതല്ല. ഞാൻ കഷ്ടപ്പെട്ട്​ വാങ്ങിയതുമല്ല. നിങ്ങൾ, മക്കളാണ്​ എനിക്ക്​ അവാർഡ്​ നേടിത്തന്നത്​. ആദിവാസി ഊരുകളിലൊക്കെ ഇനിയും പുറത്തറിയാത്ത, നിരവധി കഴിവുള്ള മക്കളുണ്ട്​. സർക്കാർ മുൻകൈയെടുത്ത്​ അവരുടെ കഴിവുകൾ കണ്ടെത്തുകയും പുറത്തെത്തിക്കുകയും വേണം. എന്‍റെ ആഗ്രഹമാണത്​. പരിപാടിയിലൊക്കെ പ​ങ്കെടുത്ത്​ സംസാരിക്കാൻ ശബ്​ദമില്ല. നിങ്ങൾ പൊറുക്കണം' നഞ്ചിയമ്മ പറഞ്ഞുനിർത്തി. പിന്നീട്​ പാട്ടിനായി സദസ്സ്​ കാതോർത്തു. നഞ്ചിയമ്മ വന്നിട്ട്​ പാട്ടുപാടാതെ പോയി എന്നുവേണ്ട എന്ന ആമുഖത്തോടെ​ ദേശീയ അവാർഡ്​ നേടിക്കൊടുത്ത 'കലക്കാത്ത സന്ദനമേര'... എന്ന പാട്ട്​ പാടി​. ഏറ്റുപാടിയും കൈയടിച്ചും കണ്ണ്​ നിറച്ചും സദസ്സ്​ നഞ്ചിയമ്മയെ ഹൃദയത്തിലേറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story