Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇരുതലമൂരി പാമ്പിനെ...

ഇരുതലമൂരി പാമ്പിനെ വളർത്തിയ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
ഇരുതലമൂരി പാമ്പിനെ വളർത്തിയ യുവാവ് അറസ്റ്റിൽ
cancel
പാലോട്: . തെന്നൂർ ഹിദായത് മൻസിലിൽ ഷഫീർ ഖാനെ(33)യാണ് പാലോട് റേഞ്ച് ഫോറസ്റ്റ് ഓഫിസർ അറസ്റ്റ് ചെയ്തത്. വന്യജീവി സംരക്ഷണ നിയമ പ്രകാരം കുറ്റകരമായ പാമ്പിനെ വീട്ടിലെ കമ്പോസ്റ്റ് കുഴിയിൽ വളർത്തുകയായിരുന്നു. ഫോറസ്റ്റ് ഇന്റലിജൻസ് സെൽ റേഞ്ച് ഫോറസ്റ്റ് ഓഫിസർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ​പ്രതിയെയും പാമ്പിനെയും പിടികൂടിയത്. ഷഫീർഖാന്റെ സുഹൃത്തുക്കളായ ദൈവപ്പുര കൊച്ചുകരിക്കകം ടി.പി ഹൗസിൽ ഷംജീർ (32), ​തെന്നൂർ അൻസിയ മൻസിലിൽ അൻസിൽ (31), തെന്നൂർ സൂര്യകാന്തി തടത്തരികത്തുവീട്ടിൽ ഷാൻ (31) എന്നിവർ കടയ്ക്കലുള്ള ഒരാളിൽ നിന്നും വാങ്ങിയ പാമ്പിനെ ഷഫീർഖാന്റെ വീട്ടിലെത്തിച്ച്​ വിൽപനക്കായി സൂക്ഷിക്കുകയായിരുന്നു. പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ രമ്യ, ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസർ ഷിജു എസ്.വി. നായർ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ വി. വിജു, കെ.ജി. അജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഫോട്ടോ :പ്രതി ഷഫീർഖാൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story