Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയൂത്ത്‌കോണ്‍ഗ്രസ്...

യൂത്ത്‌കോണ്‍ഗ്രസ് സ്ഥാപകദിനം ആചരിച്ചു

text_fields
bookmark_border
യൂത്ത്‌കോണ്‍ഗ്രസ് സ്ഥാപകദിനം ആചരിച്ചു
cancel
വെള്ളറട: യൂത്ത് കോണ്‍ഗ്രസ് വെള്ളറട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ യൂത്ത്‌ കോണ്‍ഗ്രസ്​​ സ്ഥാപക ദിനം ആചരിച്ചു. മണ്ഡലംതല പതാക ഉയര്‍ത്തല്‍ വെള്ളറട ജങ്​ഷനില്‍ നടന്നു. ഇന്റര്‍നാഷനല്‍ കോണ്‍ഗ്രസ് വെള്ളറട മണ്ഡലം പ്രസിഡന്റും വെള്ളറട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമായ എം. രാജ്‌മോഹന്‍ പതാക ഉയര്‍ത്തി. യൂത്ത് കോണ്‍ഗ്രസ് വെള്ളറട മണ്ഡലം പ്രസിഡന്റ് അരുണ്‍ മുത്തുകുഴി അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി ശ്യാം വെള്ളറട, പ്രവാസി കോണ്‍ഗ്രസ് ജില്ല സെക്രട്ടറി അജയന്‍ കാനക്കോട്, യൂത്ത് കോണ്‍ഗ്രസ് വെള്ളറട മണ്ഡലം സെക്രട്ടറി ലിജു, മഹേഷ്, ബൂത്ത് പ്രസിഡന്റ് രാജു ആനപ്പാറ, യൂത്ത് കോണ്‍ഗ്രസ് ചായംപൊറ്റ യൂനിറ്റ് പ്രസിഡന്റ് അനു, പനച്ചമൂട് യൂനിറ്റ് വൈസ് പ്രസിഡന്റ് അന്‍വര്‍, യൂനിറ്റ് ഭാരവാഹികളായ ബിജു, ബരിന്‍ നാടാര്‍, ജോയി, ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം. യൂത്ത്‌ കോണ്‍ഗ്രസ്​​ സ്ഥാപകദിനത്തിൽ വെള്ളറട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ എം. രാജ്‌മോഹന്‍ പതാക ഉയര്‍ത്തുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story