Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right​പ്രത്യേക ഗ്രാമസഭ

​പ്രത്യേക ഗ്രാമസഭ

text_fields
bookmark_border
​പ്രത്യേക ഗ്രാമസഭ
cancel
വെള്ളറട: പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ പാല്‍ക്കുളങ്ങര വാർഡിലെ പ്രത്യേക ഗ്രാമസഭ യോഗം പഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ പ്രസിഡന്റ് എസ്. സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ലൈഫ് ഭവന പദ്ധതി ലിസ്റ്റ് അംഗീകരിക്കല്‍, തൊഴിലുറപ്പ് പദ്ധതി, പാഥേയം പട്ടിക അംഗീകരിക്കല്‍, ബാലസൗഹൃദ പഞ്ചായത്ത്, വയോജന ക്ലബ് രൂപവത്​കരിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഗ്രാമസഭക്ക് മുന്നോടിയായി വിവിധ ഇനം കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഹരിതകർമസേന പഴയ സാരികള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ചവിട്ടുമെത്തകളുടെ വിതരണ ഉദ്​ഘാടനം പ്രസിഡന്റ് എസ്. സുരേന്ദ്രന്‍ നിർവഹിച്ചു. മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വികസന സ്റ്റാന്‍ഡിങ്​ കമ്മിറ്റി ചെയർമാര്‍ കാനക്കോട് ബാലരാജ്, പഞ്ചായത്ത് അംഗങ്ങളായ കാക്കണം മധു, കെ.എസ്. ജയചന്ദ്രന്‍, സെക്രട്ടറി ഹരിന്‍ ബോസ്, കോഓഡിനേറ്റര്‍ സന്ധ്യ, ജസ്റ്റിന്‍, നന്ദകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം. പെരുങ്കടവിള ഗ്രാമപഞ്ചായത്തിൽ ഹരിതകർമസേന പഴയ സാരികള്‍ ഉപയോഗിച്ച് നിർമിച്ച ചവിട്ടുമെത്തകളുടെ വിതരണ ഉദ്​ഘാടനം പ്രസിഡന്റ് എസ്. സുരേന്ദ്രന്‍ നിർവഹിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story