Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 12:22 AM IST Updated On
date_range 10 Aug 2022 12:22 AM ISTലോക ആദിവാസി ദിനം ആചരിച്ചു.
text_fieldsbookmark_border
നാഗർകോവിൽ: ലോക ആദിവാസി ദിനാചരണം കന്യാകുമാരി ജില്ലയിലെ പേച്ചിപ്പാറയിൽ നടന്നു. ഇതിന്റെ ഭാഗമായി 48കാണി വിഭാഗക്കാരെ മന്ത്രി മനോ തങ്കരാജ് ആദരിച്ചു. ചൊവ്വാഴ്ച നടന്ന ചടങ്ങിൽ വനം, ആദിദ്രാവിഡ ക്ഷേമം, ഹോർട്ടികൾചർ, സാമൂഹിക ക്ഷേമം, മെഡിക്കൽ ഇൻഷുറൻസ് തുടങ്ങി വിവിധ വകുപ്പുകൾ മുഖേന 114 പേർക്ക് നില ഉപയോഗ അവകാശം, തയ്യൽ യന്ത്രം, വീൽ ചെയർ, ആദിവാസി ക്ഷേമ ബോർഡ് അംഗത്വം, കുരുമുളക് കൃഷിക്കുള്ള സബ്സിഡി, പെൻഷൻ, ആരോഗ്യ ഇൻഷുറൻസ് കാർഡ് എന്നിവ വിതരണം ചെയ്തു. ചടങ്ങിൽ ഡി.എഫ്.ഒ എം. ഇളയ രാജ, സബ് കലക്ടർ പി. അലർമേൽമങ്ക, പിന്നാക്ക ക്ഷേമ ഓഫിസർ ആർ. നാഗരാജൻ, ഹോർട്ടികൾചറൽ ഓഫിസർ ഷീല ജോൺ, ജില്ല വനസംരക്ഷണ അംഗം എസ്. രാജൻ, ഡോ. സുരേഷ്, മനാസിർ ഹലീമ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
