Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 12:22 AM IST Updated On
date_range 10 Aug 2022 12:22 AM ISTസ്വര്‍ണാഭരണക്കവര്‍ച്ച; ഒരാള്‍ അറസ്റ്റില്‍
text_fieldsbookmark_border
നേമം: സ്ത്രീയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തിൽ ഒരാള്‍ അറസ്റ്റിൽ. മലയിന്‍കീഴ് ഇരട്ടക്കലുങ്ക് മേലേ പുത്തന്‍വീട്ടില്‍ നിന്ന് തമിഴ്‌നാട് തിരുച്ചിയില്‍ താമസിക്കുന്ന ഗണേശന്‍ (44) ആണ് അറസ്റ്റിലായത്. നരുവാമൂട് ഇടയ്‌ക്കോട് കളത്തറക്കോണം ഭാനുമതി മന്ദിരത്തില്‍ പത്മാവതിയെന്ന പത്മകുമാരിയെ (52) മൊട്ടമൂട് ഭാഗത്തുനിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി 40 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തിലാണ് അറസ്റ്റ്. കൃത്യത്തിനുശേഷം ഇവരെ കാപ്പിക്കാട് ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നു. ജൂലൈ 29നായിരുന്നു കേസിനാസ്പദമായ സംഭവം. കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി കേസുകളിലുള്‍പ്പെട്ട ഗണേശന്‍ തമിഴ്‌നാട് ജി.വി പുരം സ്റ്റേഷനില്‍ കൊലപാതകക്കേസിലും നെയ്‌വേലി, ധാരാപുരം, തിരുപ്പൂര്‍, തിരുച്ചി, പറങ്കിപ്പൊട്ടെ, പുതുചത്രം എന്നീ സ്റ്റേഷനുകളില്‍ നിരവധി പിടിച്ചുപറി, മോഷണക്കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ട്. കാട്ടാക്കട ഡിവൈ.എസ്.പി പ്രശാന്തിന്‍റെ നിര്‍ദേശപ്രകാരമാണ് നരുവാമൂട് പൊലീസും ഷാഡോ ടീമും ഉള്‍പ്പെട്ട സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി. GANESAN അറസ്റ്റിലായ ഗണേശന്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story