Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനടന്നുപോകുമ്പോൾ...

നടന്നുപോകുമ്പോൾ സ്കൂട്ടർ ഇടിച്ച വിദ്യാർഥിനി മരിച്ചു

text_fields
bookmark_border
നടന്നുപോകുമ്പോൾ സ്കൂട്ടർ ഇടിച്ച വിദ്യാർഥിനി മരിച്ചു
cancel
പാലോട്: നടന്നുപോകുമ്പോൾ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച വിദ്യാർഥിനി ചികിത്സയിലിക്കെ മരിച്ചു. കഴിഞ്ഞ ശനിയാഴ്ച പാലോടുണ്ടായ അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇടിഞ്ഞാർ വിട്ടികാവിൽ ശശിയുടെ മകൾ അപർണയാണ് (14) മരിച്ചത്. പാലോട് റേഞ്ച് ഓഫിസിന്​ മുന്നിലായിരുന്നു അപകടം. റോഡ് സൈഡിൽകൂടി നടന്നുപോയ അപർണയെ സ്കൂട്ടർ പിറകെ വന്ന്​ ഇടിക്കുകയായിരുന്നു. തെറിച്ചുവീണ കുട്ടിയെ ഗുരുതര പരിക്കോടെ അപ്പോൾതന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇടിഞ്ഞാർ ട്രൈബൽ ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. മാതാവ്: പരേതയായ സജിത. സഹോദരൻ: മനു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story