Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഉപരിപഠനം വാഗ്ദാനം...

ഉപരിപഠനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങളു​ടെ തട്ടിപ്പ്​: ജാഗ്രത പാലിക്കണ​മെന്ന്​ പൊലീസ്​

text_fields
bookmark_border
തിരുവനന്തപുരം: പട്ടം ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ആൽഫ മാരി ഇന്‍റർനാഷനൽ എജുക്കേഷനൽ പ്രൈവറ്റ്​ ലിമിറ്റഡ്​ എന്ന സ്ഥാപനം നിരവധി വിദ്യാർഥികളിൽനിന്ന്​ വിദേശരാജ്യങ്ങളിൽ ഉപരിപഠനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിക്കുന്നതായി പരാതി. മുൻകാലങ്ങളിൽ സമാനമായ പരാതികളെതുടർന്ന് തിരുവനന്തപുരം പേരൂർക്കട പൊലീസ് സ്റ്റേഷനിൽ രണ്ട്​ കേസുകൾ രജിസ്റ്റർ ചെയ്യുകയും സ്ഥാപനം സീൽ ചെയ്ത് പൂട്ടിക്കുകയും ചെയ്തിരുന്നു. ഇംഗ്ലണ്ട്​, കാനഡ, അയർലൻഡ്​, ജപ്പാൻ, പോളണ്ട്, ജർമനി എന്നീ രാജ്യങ്ങളിൽ ബി.ബി.എ, എം.ബി.എ തുടങ്ങിയ വിവിധ കോഴ്സുകളിൽ അഡ്മിഷൻ വാഗ്ദാനം ചെയ്യുകയും വിദ്യാർഥികളിൽനിന്ന്​ വലിയൊരു തുക അഡ്വാൻസായി വാങ്ങിയശേഷം അഡ്മിഷൻ ശരിയായിട്ടില്ലെന്നും അഡ്വാൻസ് തുക തിരികെ നൽകാമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് സമാനമായ തട്ടിപ്പ് തുടരുകയാണ്​. കരിയം സ്വദേശി പ്രസാദ് നൽകിയ പരാതിയിൽ പേരൂർക്കട പൊലീസ് കേസെടുത്ത് വീണ്ടും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഈ സ്ഥാപനത്തിന്‍റെ പരസ്യങ്ങളിൽ കുടുങ്ങി ചതിയിൽ പെടാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന്​ പേരൂർക്കട എസ്.എച്ച്​.ഒ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story