Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രതിസന്ധിക്കി​ടെ...

പ്രതിസന്ധിക്കി​ടെ കെ.എസ്​.ആർ.ടി.സിയിൽ ലക്ഷങ്ങളുടെ പാഴ്​ച്ചെലവ്​

text_fields
bookmark_border
തിരുവനന്തപുരം: ഡീസലിന്​ പണമില്ലാത്തവിധം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടെ ആസൂത്രണമില്ലാത്ത തീരുമാനങ്ങളിൽ കെ.എസ്​.ആർ.ടി.സിക്ക്​ ലക്ഷങ്ങളുടെ പാഴ്​ച്ചെലവ്​. സിറ്റി സർക്കുലർ എന്ന പേരിൽ തലസ്ഥാനത്ത്​ തുടങ്ങിയ പ്രത്യേക സർവിസുകൾക്കായി ​പെയിന്‍റടിച്ചും സീറ്റ്​ ഇളക്കിമാറ്റിയും 69 ഓളം ബസ്​ രൂപമാറ്റം വരുത്തിയിരുന്നു. ഒരു ബസിന്​ പ്രത്യേക രീതിയിൽ നിറം നൽകുന്നതിനും സീറ്റ്​ ഇളക്കിമാറ്റി പ്രത്യേകം രീതിയിൽ വിന്യസിക്കുന്നതിനും 1.40 ലക്ഷം രൂപയാണ്​ ചെലവാക്കിയത്​. സ്വിഫ്​റ്റ്​ പുതുതായി വാങ്ങിയ ഇലക്​ട്രിക്​ ബസുകൾ സിറ്റി സർക്കുലറിനായി വിട്ടുകിട്ടിയ സാഹചര്യത്തിൽ മാസങ്ങൾക്ക്​ മുമ്പ്​​ രൂപമാറ്റം വരുത്തിയവയിൽ 39 എണ്ണം തിരിച്ച്​ പഴയപോലെ സീറ്റ്​ ഘടിപ്പിച്ച്​ സിറ്റി ഷട്ടിലിന്‍റെ പെയിന്‍റ്​ പാറ്റേണിലേക്ക്​ മാറ്റാനാണ്​ പുതിയ തീരുമാനം. 39 ബസ്​ സിറ്റി സർക്കുലറാക്കിയതിന്​ 54.60 ലക്ഷം ​രൂപയാണ്​ ചെലവായത്​. തിരികെ പഴയ രീതിയിലാക്കുന്നതിനും​ ഇത്ര തുക വേണ്ടിവരും. നിത്യചെലവുകൾക്ക്​ പോലും വകയില്ലാ​തെ പ്രതിസന്ധിയുടെ നടുക്കടലിലാണ്​ സ്ഥാപനമെന്ന്​ പറയു​മ്പോഴാണ് ലക്ഷങ്ങളുടെ ഈ ദുർചെലവ്​. ബസിൽ ബോർഡ്​ സ്ഥാപിച്ച്​ ചെലവ്​ ചുരുങ്ങിയ രീതിയിൽ സിറ്റി സർക്കുലർ നടത്താമെന്നിരിക്കെ എന്തിനാണ്​ ഇത്ര പണം ചെലവഴിക്കുന്നതെന്ന്​ അന്നേ ചോദ്യമുയർന്നിരുന്നു. ബസ്​ യാത്രക്കാർക്ക്​ തിരിച്ചറിയാൻ വേണ്ടിയാണെന്നായിരുന്നു മാനേജ്​മെന്‍റിന്‍റെ മറുപടി. അന്ന്​ സീറ്റെല്ലാം ഇളക്കിമാറ്റിയാണ്​ ബസ്​ സിറ്റി സർക്കുലറാക്കിയത്​. ഈ സീറ്റുകൾ വികാസ്​ ഭവൻ ഡിപ്പോയിൽ കൂട്ടിയിട്ടിരിക്കുകയാണ്​. ഇവയിൽ പലതും ഉപയോഗശൂന്യവുമായിട്ടുണ്ട്​. സിറ്റി സർക്കുലറിൽ പ്രതീക്ഷിച്ച വരുമാനമില്ലെന്നതാണ്​ മറ്റൊരു വസ്​തുത. 28,000 യാത്രക്കാർ സിറ്റി സർക്കുലറിനെ പ്രതിദിനം ആശ്രയിക്കുന്നുണ്ടെന്നാണ്​ ഗതാഗത വകുപ്പിന്‍റെയും കെ.എസ്​.ആർ.ടി.സിയുടെയും കണക്ക്​. 10 രൂപയാണ്​ ടിക്കറ്റ്​ നിരക്ക്​. ഇതനുസരിച്ച്​ ദിവസം ടിക്കറ്റ്​​ ഇനത്തിലെ വരുമാനം 2.80 ലക്ഷം രൂപയാണ്​. 69 ബസിന്​ പ്രതിദിനം ​ 3.26 ലക്ഷം രൂപയുടെ ഡീസൽ വേണം. ജീവനക്കാരുടെ ​ ശമ്പള ഇനത്തി​ലെ പ്രതിദിന ചെലവ്​ 2.80 ലക്ഷം. ഫലത്തിൽ 5.46 ലക്ഷം ചെലവുള്ളപ്പോൾ 2.80 ലക്ഷം മാത്രമാണ്​ വരുമാനം. എം. ഷിബു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story