Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആയുധ നിരോധന നിയമം: ...

ആയുധ നിരോധന നിയമം: പൊലീസിന്​ കൂടുതൽ അധികാരം നൽകണമെന്ന ശിപാർശ സർക്കാർ പരിഗണനയിൽ

text_fields
bookmark_border
*തിരുവനന്തപുരം റൂറൽ എസ്​.പിയാണ്​ ഡി.ജി.പിക്ക്​ റിപ്പോർട്ട്​ സമർപ്പിച്ചത്​ തിരുവനന്തപുരം: ക്രിമിനലുകൾ ആയുധങ്ങളുമായി പരസ്യവെല്ലുവിളി നടത്തുന്ന സാഹചര്യത്തിൽ ആയുധ നിരോധന നിയമപ്രകാരം തുടർനടപടികൾ സ്വീകരിക്കാൻ പൊലീസിന്​ കൂടുതൽ അധികാരം നൽകുന്ന വിജ്ഞാപനം പുറത്തിറക്കണമെന്ന് തിരുവനന്തപുരം റൂറൽ എസ്.പിയുടെ ശിപാർശ. എസ്​.പി ദിവ്യ ഗോപിനാഥിന്‍റെ ശിപാർശ ഡി.ജി.പി അനിൽ കാന്ത്​ സർക്കാറിന് കൈമാറി. കഞ്ചാവ് സംഘങ്ങള്‍ തമ്മിലെ കുടിപ്പകയെ തുടർന്ന് തിരുവനന്തപുരം പോത്തൻകോട് സുധീഷ് എന്നയാളെ എതിർചേരിയിൽപ്പെട്ടവർ വെട്ടിക്കൊന്ന്​ കാല് റോഡിലെറി‌ഞ്ഞ സംഭവമുണ്ടായി. പിന്നീട് നെയ്യാറ്റിൻകരയിലും ആറ്റിങ്ങലിലും പാറാശ്ശാലയിലും കാട്ടാക്കടയിലും ആയുധവുമായി പട്ടാപ്പകൽ ക്രിമിനലുകള്‍ അഴിഞ്ഞാടി. വി.എച്ച്.പി വനിതാ പ്രവർത്തകർ വാളുകളുമായി പ്രകടനം നടത്തിയതും വിവാദമായി. ഇത്തരം കുറ്റകൃത്യങ്ങളിൽ ആയുധ കൈവശംവെക്കൽ നിയമപ്രകാരം കേസെടുക്കാറുണ്ടെങ്കിലും കോടതിയിൽ വകുപ്പ്​ നിലനിൽക്കാത്ത സാഹചര്യമാണുള്ളത്​. ആയുധം ഉപയോ​ഗിച്ച് ആക്രമിച്ചാലോ ആക്രമിക്കാൻ ശ്രമിച്ചാലോ മാത്രമാണ് കേസ് നിലനിൽക്കുക. കേസെടുക്കാൻ പ്രത്യേക വിജ്ഞാപനമില്ലാത്തിനാൽ പൊതുസ്ഥലത്തുനിന്ന്​ ആയുധങ്ങളുമായി പിടികൂടുന്ന ഗുണ്ടകളെ പിടികൂടിയാലും ജാമ്യം ലഭിക്കുന്ന സാഹചര്യമാണെന്ന്​ എസ്​.പി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ആയുധ നിരോധന നിയമത്തിന്‍റെ നാലാം വകുപ്പ് പ്രകാരം പ്രത്യേക വിജ്ഞാപനം പുറത്തിറക്കണമെന്നാണ്​ റിപ്പോർട്ടിലെ ആവശ്യം. അതേസമയം, ആയുധവുമായി ഒരാളെ പിടികൂടി റിമാൻഡ്​​ ചെയ്യാൻ പൊലീസിന് അധികാരം നൽകിയാൽ അതു​ ദുരുപയോഗം ചെയ്യപ്പെടുമോ എന്ന്​ ആശങ്കയുണ്ട്. സ്വന്തം ലേഖകൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story