Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമെഡിസെപ് ഇൻഷുറൻസ്...

മെഡിസെപ് ഇൻഷുറൻസ് പദ്ധതിയിൽ വയോജനങ്ങളെ ഉൾപ്പെടുത്തണമെന്ന്​

text_fields
bookmark_border
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള മെഡിസെപ് ഇൻഷുറൻസ് പദ്ധതിയിൽ വയോജനങ്ങളെക്കൂടി ഉൾപ്പെടുത്തണമെന്ന് സീനിയർ സിറ്റിസൺസ് സർവിസ് കൗൺസിൽ സംസ്ഥാന കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു. വയോജനങ്ങളെ മരണംവരെ ആരോഗ്യത്തോടെ സംരക്ഷിക്കേണ്ടത് സർക്കാറിന്‍റെ കടമയാണ്. വർധിച്ച ചികിത്സ ചെലവുകൾ വയോജനങ്ങൾക്ക്​ താങ്ങാനാകുന്നില്ല. ഈ സാഹചര്യത്തിൽ വയോജനങ്ങളുടെ ചികിത്സ മെഡിസെപ്പിന്‍റെ ഭാഗമാക്കുന്നതിനെപ്പറ്റി സർക്കാർ ഗൗരവമായി ആലോചിക്കണമെന്ന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു . വർക്കിങ്​ പ്രസിഡന്‍റ് കെ.എൻ.കെ. നമ്പൂതിരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി എസ്. ഹനീഫാ റാവുത്തർ റിപ്പോർട്ട് അവതരിപ്പിച്ചു. പി. ചന്ദ്രസേനൻ, പി. വിജയമ്മ, കെ. സുരേന്ദ്രൻ പിള്ള, കെ.എൽ. സുധാകരൻ, ടി. വേലായുധൻ നായർ, എൻ. നാരായണ ശർമ, ഉണ്ണികൃഷ്ണൻ കാനാട്ട്, കെ.കെ. നീലകണ്ഠക്കുറുപ്പ്, തമ്പാൻ മേലത്ത്, എ.കെ. ചന്ദ്രൻ മാസ്റ്റർ, സി. വാമദേവ്, ഡി.വി. ശോഭന ചന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story