Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആസാദി ജ്വാലാ പ്രയാൺ

ആസാദി ജ്വാലാ പ്രയാൺ

text_fields
bookmark_border
ആറ്റിങ്ങൽ: സ്വാതന്ത്ര്യത്തിന്‍റെ 75 ാം വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി ഐ.എൻ.എ ഹീറോ വക്കം ഖാദർ അനുസ്മരണവേദി ജില്ലയിലെ സ്വാതന്ത്ര്യ സമര സ്ഥലങ്ങളിലൂടെ 'നാം പൊരുതിനേടിയ സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കുവാൻ'എന്ന മുദ്രാവാക്യം ഉയർത്തി സംഘടിപ്പിക്കുന്നു. ആഗസ്റ്റ് ഒമ്പത്​ ക്വിറ്റ്ഇന്ത്യാ ദിനം മുതൽ സെപ്​റ്റംബർ 10 ഐ.എൻ.എ ഹീറോ വക്കം ഖാദർ രക്തസാക്ഷിത്വദിനം വരെ ഒരു മാസം നീളുന്നതാണ് കാമ്പയിൻ. തലസ്ഥാന ജില്ലയിലെ സ്വാതന്ത്ര്യസമര രംഗത്തെ നിർണായക പോരാട്ട ഭൂമികളോ സംഭവങ്ങളോ ആയ അഞ്ചുതെങ്ങ് കോട്ട, കല്ലറ വെടിവെപ്പ്​, ആറ്റിങ്ങൽ വെടിവെപ്പ്​, നെയ്യാറ്റിൻകര വെടിവെപ്പ്​, പേട്ട വെടിവെപ്പ്​ എന്നീ ചരിത്ര സ്ഥലങ്ങളിൽ സ്മൃതി സംഗമം സംഘടിപ്പിക്കും. ദീപശിഖാ പ്രയാണം, സെമിനാറുകൾ, അനുസ്മരണ സമ്മേളനങ്ങൾ, അനുമോദനങ്ങൾ, ദേശീയത കാമ്പയിനുകൾ, സാംസ്ക്കാരിക സംഗമം, സംവാദം, സ്മാരക പ്രഭാഷണം, കലാസാഹിത്യമത്സരങ്ങൾ, സ്വാതന്ത്ര്യ സമര സ്മൃതി സംഗമം, ലോകസമാധാന കാമ്പയിൻ, മാധ്യമ സെമിനാർ, ചിത്രരചന, ക്വിസ് മത്സരം, ഉപന്യാസ രചന, ദേശഭക്തി ഗാന മത്സരം തുടങ്ങിയ വ്യത്യസ്ത പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് ചെയർമാൻ എം.എ. ലത്തീഫ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story