Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഓർഡിനൻസുകളിൽ ഒപ്പിടാൻ...

ഓർഡിനൻസുകളിൽ ഒപ്പിടാൻ അനുനയ നീക്കവുമായി ചീഫ്​ സെക്രട്ടറി ഗവർണറെ കണ്ടു

text_fields
bookmark_border
തിരുവനന്തപുരം: അനുനയ നീക്കവുമായി ചീഫ്​ സെക്രട്ടറി ഗവർണറെ കണ്ടു. ഓർഡിനൻസുകളിൽ ഒപ്പിടണമെന്ന്​ ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ ചീഫ്​ സെക്രട്ടറി വി.പി. ജോയ്​ ഗവർണറോട്​ ആവശ്യപ്പെട്ടതായാണ്​ വിവരം. എന്നാൽ, ഗവർണർ ഇക്കാര്യത്തിൽ നിലപാട്​ വ്യക്തമാക്കിയിട്ടില്ല. ലോകയുക്ത നിയമ ഭേദഗതി അടക്കം 11 ഓർഡിനൻസുകളുടെ കാലാവധി തിങ്കളാഴ്ച അവസാനിക്കുന്ന സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച. വൈസ്​ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം കവരാനുള്ള സർക്കാർ നീക്കത്തിലെ അതൃപ്‌തി ഗവർണർ ആരിഫ്​ മുഹമ്മദ്​ഖാൻ അറിയിച്ചതായാണ്​ വിവരം. എന്നാൽ ഇത്തരമൊരു തീരുമാനമില്ലെന്ന്​ ചീഫ്​ സെക്രട്ടറി ഗവർണറെ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story