Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:41 AM IST Updated On
date_range 8 Aug 2022 12:41 AM ISTദേശീയ വിദ്യാഭ്യാസ നയം; എല്ലാ വിഭാഗക്കാരുടെയും താൽപര്യങ്ങള്‍ സംരക്ഷിക്കും- മന്ത്രി
text_fieldsbookmark_border
വെഞ്ഞാറമൂട്: ദേശീയ വിദ്യാഭ്യസനയം കേരളത്തില്‍ പ്രാവര്‍ത്തികമാക്കുന്നത് എല്ലാ വിഭാഗക്കാരുടെയും താൽപര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുമാത്രമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരെയും വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെയും അനുമോദിക്കുന്നതിനായി വെഞ്ഞാറമൂട് പ്രസ് ക്ലബിന്‍റെ ആഭിമുഖ്യത്തിന്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.കെ. മുരളി എം.എല്‍.എ അധ്യക്ഷനായിരുന്നു. നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രന്‍, മുഖ്യ പ്രഭാഷണം നടത്തി. ഗോകുലം മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഡോ. കെ.കെ. മനോജന്‍, സിനിമാനടന്‍ നോബി, ജില്ല പഞ്ചായത്തംഗം കെ. ഷീലാകുമാരി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അരുണ സി. ബാലന്‍, വെഞ്ഞാറമൂട് പ്രസ് ക്ലബ് സെക്രട്ടറി ഗിരീഷ് പിരപ്പന്‍കോട്, മാധ്യമ പ്രവര്‍ത്തകന്‍ അശുപക് ഭരതന്നൂര്‍ എന്നിവര്‍ സംസാരിച്ചു. ഹയര്‍സെക്കൻഡറി കരിയര്‍ ഗൈഡന്‍സ് ജില്ല കോഓഡിനേറ്റര്‍ എ. ഷിഹാബ് പരിപാടിയുടെ ഭാഗമായി നടന്ന ക്ലാസിന് നേതൃത്വം നൽകി. പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ് പി.വി. രാജേഷ്, നാടകകൃത്ത് മുഹാദ് വെമ്പായം, നോവലിസ്റ്റ് എസ്.ആര്‍. ലാല്‍, കവി പിരപ്പന്‍കോട് അശോകന്‍, വെഞ്ഞാറമൂട് ഗവ. ഹൈസ്‌കൂള്‍ പ്രഥമാധ്യാപിക ലിജി, വാമനപുരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മോഹന്‍ കുമാര്‍ എന്നിവര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. vjd minister v.sivan kutty. വെഞ്ഞാറമൂട് ഫോട്ടോ. വെഞ്ഞാറമൂട് പ്രസ് ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആദരവ് 2022 മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story