Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:27 AM IST Updated On
date_range 8 Aug 2022 12:27 AM ISTനസീർഖാൻ ഫൈസി അനുസ്മരണ സമ്മേളനം
text_fieldsbookmark_border
കണിയാപുരം: ജില്ലയിലെ സമസ്തയുടെ സൗമ്യ സാന്നിധ്യമായിരുന്നു നസീർഖാൻ ഫൈസിയെന്ന് കണിയാപുരം നൂറുൽ ഹിക്മയിൽ നടന്ന അനുസ്മരണ - പ്രാർഥന സദസ്സ്. മാറുന്ന ലോകത്തിന്‍റെ പ്രതീക്ഷയും പ്രത്യാശയും ആത്മീയതയിലാണ്. ജീവകാരുണ്യ പ്രവൃത്തികളാണ് ആത്മീയതയുടെ മറുവശം. ജീവകാരുണ്യ മേഖലയിൽ നസീർ ഖാൻ ഫൈസിയുടെ സാന്നിധ്യം ശ്രദ്ധേയവും എന്നും ഓർമിക്കപ്പെടുമെന്നും അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. സമസ്ത ജില്ല പ്രസിഡന്‍റ് ഷാജഹാൻ ദാരിമി പനവൂർ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി എ.എം. നൗഷാദ് ബാഖവി ചിറയിൻകീഴ് ഉദ്ഘാടനം ചെയ്തു. പൂഴനാട് നസീറുദ്ദീൻ ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി. പള്ളിപ്പുറം പരിയാരത്തുകര ഇമാം അബ്ദുൽ ലത്തീഫ് ബാഖവി, ഡോ. മുഹമ്മദ് ഷെരീഫ് നിസാമി വെള്ളൂർ, സി.ബി. യൂസുഫ് ഫൈസി പാങ്ങോട്, അഡ്വ.കെ.എസ്.എ. ഹലിം കണിയാപുരം, ഷാനവാസ് മാസ്റ്റർ കണിയാപുരം, സ്വലാഹുദ്ദീൻ മൗലവി ചാന്നാങ്കര , മുഫത്തിഷ് അഹ്‌മദ് റഷാദി, ഹാഷിം തൊടിയിൽ,അബ്ദുൽ അസീസ് മൗലവി കണ്ടൽ, ഹാഷിർ മന്നാനി, അൻസിൽ മൗലവി വേളി, റഫീഖ് അണക്കപിള്ള, മുനീർ ഖാൻ മഹ്ലരി ബീമാപള്ളി തുടങ്ങിയവർ പങ്കെടുത്തു. എസ്.വൈ.എസ് ജില്ല പ്രസിഡന്‍റ് സിദ്ദീഖ് ഫൈസി അൽ അസ്ഹരി സ്വാഗതവും ജുറൈജ് ഫൈസി നന്ദിയും പറഞ്ഞു. ചിത്രം: samastha kaniyapuram
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story