Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 1:07 AM IST Updated On
date_range 7 Aug 2022 1:07 AM ISTകാമറ ഘടിപ്പിച്ച ഹെൽമറ്റ് ധരിച്ചാൽ ഇനി പിഴ
text_fieldsbookmark_border
തിരുവനന്തപുരം: കാമറ ഘടിപ്പിച്ച ഹെൽമറ്റ് ഉപയോഗിക്കുന്ന ഇരുചക്രവാഹനക്കാരിൽനിന്ന് പിഴ ഈടാക്കാൻ മോേട്ടാർ വാഹന വകുപ്പിന്റെ നിർദേശം. ഹെൽമറ്റിൽ കാമറ െവച്ച് യാത്രചെയ്യുന്നത് പിടിക്കപ്പെട്ടാൽ 1,000 രൂപ പിഴ ഈടാക്കും. മുന്നറിയിപ്പ് നൽകിയതിനുശേഷവും കുറ്റം തുടർന്നാൽ മൂന്നുമാസത്തേക്ക് ലൈസൻസ് റദ്ദാക്കാനാണ് കമീഷണർ ഉത്തരവിട്ടിരിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പ് സെക്ഷന്‍ 53 പ്രകാരം പൊതുജനത്തിനും വാഹനമോടിക്കുന്നയാള്‍ക്കും അപകടം ഉണ്ടാക്കുന്ന പ്രവൃത്തിയായി കണ്ടാണ് നടപടിയെടുക്കുന്നത്. ഹെൽമറ്റിൽ കാമറ ഉപയോഗിക്കുന്നതിനെതിരെ നേരത്തെയും മോട്ടോർ വാഹന വകുപ്പ് കർശന മുന്നറിയിപ്പ് നൽകിയിരുന്നു. കാമറ റെക്കോഡിങ് സൗകര്യമുള്ള ഹെൽമറ്റ് ഉപയോഗിക്കുമ്പോൾ വാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ വിഡിയോ ചിത്രീകരണത്തിലേക്ക് തിരിയുകയും ഇത് അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നെന്നാണ് അധികൃതർ പറയുന്നത്. ഇരുചക്രവാഹനങ്ങളുടെ അമിതവേഗം കാണിക്കുന്ന സ്പീഡോമീറ്ററിന്റെ രംഗങ്ങൾ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story