Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.എസ്​.ആർ.ടി.സി:...

കെ.എസ്​.ആർ.ടി.സി: വസ്​തുതകൾ നിരത്തി ടി.ഡി.എഫ്​

text_fields
bookmark_border
തിരുവനന്തപുരം: കെ.എസ്​.ആർ.ടി.സി​യിലെ നിലവിലെ ​പ്രതിസന്ധി മാനേജ്​മെന്‍റ്​ മനപ്പൂർവം സൃഷ്ടിച്ചതാണെന്ന്​ ​ടി.ഡി.എഫ്​ സംസ്ഥാന വർക്കിങ്​ പ്രസിഡന്‍റ്​ എം. വിൻസെന്‍റ്​ എം.എൽ.എ. ജനത്തിന്​ മുന്നിൽ ശമ്പളത്തിന്​ നീക്കിവെക്കുന്നത്​ കൊണ്ടാണ്​ ഡീസൽ വാങ്ങാൻ പണമില്ലാത്തത്​ എന്ന്​ വരുത്തിത്തീർക്കാനാണ്​ ശ്രമം. യു.ഡി.എഫ്​ സർക്കാർ കാലത്ത്​ 42000 ജീവനക്കാരും 5300 ഷെഡ്യൂളുകളും ഓപറേറ്റ്​ ചെയ്തിരുന്ന സ്ഥാനത്ത്​ ഇപ്പോഴുള്ളത്​ 25800 ജീവനക്കാരും 3500 ഷെഡ്യൂളുകളുമാണ്​. ഇടതുസർക്കാറിന്‍റെ വിവിധ ബജറ്റുകളിലായി 5000 ബസുകൾ വാങ്ങി നൽകുമെന്ന്​ പറഞ്ഞിരുന്നുവെങ്കിലും കഴിഞ്ഞ ആറ്​ വർഷത്തിൽ കെ.എസ്.ആർ.ടി.സിക്ക്​ കിട്ടിയത്​ 110 ബസുകൾ മാത്രമാണ്​. മനപ്പൂർവമായി ഉണ്ടാക്കിയ പ്രതിസന്ധിയല്ലാതെ മറ്റൊന്നും കെ.എസ്​.ആർ.ടി.സിയിലില്ല. നിലവിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക്​ കാരണം ജീവനക്കാരല്ല. സർക്കാർ ആവശ്യമായ സാമ്പത്തിക സഹായം നൽകി കെ.എസ്​.ആർ.ടി.സിയുടെ നിലവിലെ പ്രതിസന്ധിക്ക്​ പരിഹാരം കാണണം. മാർച്ചിലെ ശമ്പളം ജീവനക്കാർക്ക്​ കൊടുത്തത്​​ ഏപ്രിൽ 18 നാണ്​. ഏ​പ്രിലിലേത്​​ ​േമയ്​ 20നും ​േമയിലേത്​ ജൂ​ലൈ രണ്ടിനുമാണ്​. ജൂൺ മാസത്തെ ശമ്പളം കൊടുത്തുതീർത്തതാകട്ടെ ആഗസ്റ്റ്​ അഞ്ചിനും. എന്നാൽ, ശമ്പളമുടക്കത്തിന്‍റെ പേരിൽ ഒരു സർവിസ്​ പോലും ജീവനക്കാർ മുടക്കിയിട്ടില്ല. അതേസമയം ശമ്പളം കിട്ടാത്ത സാഹചര്യത്തിലും ജോലി ചെയ്ത ജീവനക്കാരെ ജനങ്ങൾക്കിടയിൽ തെറ്റിദ്ധരിപ്പിക്കാനാണ്​ മാനേജ്​മെന്‍റ്​ ​ശ്രമം. ഇതിനെക്കാൾ ഗൗരവം കുറഞ്ഞ കാരണങ്ങളുടെ പേരിലെ അനിശ്ചിതകാല പണിമുടക്ക്​ നടത്തിയിട്ടുളള ജീവനക്കാർ ഇത്രയധികം ഗൗരവമുള്ള വിഷയമായിട്ടും പണിമുടക്കിലേക്ക്​ നീങ്ങാത്തത്​ സ്ഥാപനത്തെയും പൊതുജനത്തെയും കരുതിയിട്ടാണ്​. സംസ്ഥാനത്തിന്‍റെ കടം ദിനംപ്രതി കുമിഞ്ഞ്​ കൂടിയിട്ടും ഇതിന്‍റെ പേരിൽ ഒരു സർക്കാർ ജീവനക്കാരന്‍റെയും ശമ്പളം മുടങ്ങിയിട്ടില്ല. പക്ഷേ കടത്തിന്‍റെ കാര്യം പറഞ്ഞ്​ കെ.എസ്​.ആർ.ടി.സി ജീവനക്കാരന്‍റെ ശമ്പളം വൈകിപ്പിക്കുകയാണ്​. കെ.എസ്​.ആർ.ടി.സിയുടെ കാര്യത്തിൽ സർക്കാറും മാനേജ്​മെന്‍റും ഒളിച്ചുകളി നടത്തുകയാണ്​. കോടതിക്ക്​ സ്ഥാപനത്തോടുള്ള പ്രതിബദ്ധത പോലും മാനേജ്​മെന്‍റിനും സർക്കാറിനുമില്ല. ഓർഡിനറികൾ വ്യാപകമായി റദ്ദാക്കുന്നതിൽ എന്ത്​ ന്യായീകരണമാണ്​​ കെ.എസ്​.ആർ.ടി.സിക്കുള്ളത്​. മുഴുവൻ സർവിസുകളും സ്വിഫ്​റ്റിലേക്ക്​ മാറ്റി കെ.എസ്​.ആർ.ടി.സിയെ എങ്ങനെയും അടച്ചുപൂട്ടണമെന്നതാണ്​ മാനേജ്​മെന്‍റിന്‍റെ മനോഭാവം. ഇത്രയധികം സർവിസുകൾ റദ്ദാക്കിയിട്ടും ഒരു പ്രതികരണവും സർക്കാറിന്‍റെ ഭാഗത്ത്​ നിന്നുണ്ടായിട്ടില്ല. കെ.എസ്.ആർ.ടി.സിയുടെ റൂട്ടുകൾ സ്വിഫ്​റ്റിന്​ കൈമാറാനുള്ള നീക്കത്തിൽനിന്ന്​ സർക്കാർ പിന്മാറണം. സ്വിഫ്​റ്റ്​ വിഷയത്തിൽ സർക്കാർ കോടതിയെ​ തെറ്റിദ്ധരിപ്പിക്കുകയാണ്​. കേസിൽ ടി.ഡി.എഫ്​ അപ്പീൽ പോകുമെന്നും എം. വിൻസെന്‍റ്​ കൂട്ടിച്ചേർത്തു. എസ്​.കെ. മണി, വി.ജി. ജയകുമാരി എന്നിവരും വാർത്തസമ്മേളനത്തിൽ പ​​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story