Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപെൺകുട്ടിയെ ബലാത്സംഗം...

പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ ടിക്‌-ടോക്‌ താരം അറസ്റ്റിൽ

text_fields
bookmark_border
-പടം- തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ഹോട്ടലിൽ വെച്ച്​ ബലാത്സംഗം ചെയ്‌തെന്ന കേസിൽ ടിക്‌-ടോക്‌ താരം അറസ്റ്റിൽ. കിളിമാനൂർ വെള്ളല്ലൂർ കീഴ്​പേരൂർ കൃഷ്ണൻ അമ്പലത്തിനു​ സമീപം വിനീത്‌ വിജയനെയാണ്‌(25) തമ്പാനൂർ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്‌ക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്‌തു. തിരുവനന്തപുരം നഗരത്തിലെ കോളജ്‌ വിദ്യാർഥിനിയെയാണ്‌ പ്രതി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടത്‌. ടിക്‌-ടോക്കിൽ അഞ്ച്‌ ലക്ഷത്തോളം ഫോളോവേഴ്‌സുണ്ടായിരുന്നെന്നും സിനിമ രംഗത്ത്‌ പ്രവർത്തിക്കുകയാണെന്നും ഇയാൾ പെൺകുട്ടിയെ വിശ്വസിപ്പിച്ചു. പെൺകുട്ടിയെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും അറിയിച്ചു. കാറിൽ കയറ്റി കൊണ്ടുപോയ പെൺകുട്ടിയോട്‌ ഇയാൾ അപമര്യാദയായി പെരുമാറി. ഇതിൽ പ്രതികരിച്ച്‌ തിരികെ പോയ പെൺകുട്ടിയോട്‌ പ്രതി പിന്നീട്‌ ക്ഷമാപണം നടത്തി. വിവാഹം കഴിക്കാൻ തയാറാണെന്ന്‌ വീണ്ടും വാഗ്‌ദാനം നൽകി. തുടർന്ന്‌ പെൺകുട്ടിയുമൊന്നിച്ച്‌ ഒരു കാർ ഷോറൂമിലെത്തി. പുതിയ കാർ വാങ്ങാൻ ഓർഡർ നൽകിയ ശേഷം തമ്പാനൂരിലെ ഹോട്ടലിലേക്ക്‌ എത്തി. ഇവിടെ വെച്ച്‌ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ്​ കേസ്​. തുടർന്ന്​ പെൺകുട്ടി തമ്പാനൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ്​ അന്വേഷണത്തിൽ തൃശൂർ സൈബർ പൊലീസിലും ഇയാൾക്കെതിരെ കേസുണ്ടെന്ന്​ കണ്ടെത്തി. ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ മറ്റു യുവതികൾക്കൊപ്പമുള്ള സ്വകാര്യ ചിത്രങ്ങളും പൊലീസ്‌ കണ്ടെത്തി. ഫോർട്ട്‌ അസി. കമീഷണർ എസ്‌. ഷാജി, തമ്പാനൂർ സി.ഐ ആർ. പ്രകാശ്‌ എന്നിവരടങ്ങിയ സംഘമാണ്​ പ്രതിയെ പിടികൂടിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story