Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറോഡുവക്കിലെ കൂറ്റൻ മരം...

റോഡുവക്കിലെ കൂറ്റൻ മരം അപകടസാധ്യത വർധിപ്പിക്കുന്നു

text_fields
bookmark_border
കിളിമാനൂർ: തിരക്കേറിയ റോഡരികിൽ വാഹനങ്ങൾക്കും വഴിയാത്രികർക്കും ഭീഷണിയായി കൂറ്റൻ മരം. മരം മുറിച്ചുമാറ്റണമെന്ന നാട്ടുകാരുടെയും പഞ്ചായത്തിന്‍റെയും കാലങ്ങളായുള്ള ആവശ്യം അംഗീകരിക്കാൻ വനം വകുപ്പ് തയാറായിട്ടില്ല. കിളിമാനൂർ - പള്ളിക്കൽ റോഡിൽ മടവൂർ ഗവ.എൽ.പി സ്കൂളിന്​ സമീപത്തായുള്ള പഞ്ചായത്ത് ഓഫിസ് കോംപ്ലക്സിന്​ മുന്നിലായാണ് അപകടകരമായി കൂറ്റൻ മാവുള്ളത്​. റോഡിലെ കൊടുംവളവിൽ നിൽക്കുന്ന മാവിന് ഒരു നൂറ്റാണ്ടോളം പഴക്കം വരും. നേരത്തേ റോഡിൽനിന്ന്​ ഏറെ മാറിയാണ് മരം നിന്നിരുന്നതെങ്കിലും പല ഘട്ടങ്ങളിലായി റോഡ് വികസിച്ചതോടെ അപകടസാധ്യതയേറി. റോഡിന്‍റെ മറുവശം കാണാൻ കഴിയാതായതോടെ വാഹനാപകടങ്ങൾ വർധിക്കുകയാണെന്ന്​ നാട്ടുകാർ പറയുന്നു. എതിർ ദിശകളിൽ നിന്നുമെത്തിയ ടിപ്പർ ലോറികൾ കൂട്ടിയിടിച്ച് കഴിഞ്ഞ ദിവസവും ഇവിടെ അപകടം സംഭവിച്ചിരുന്നു. മിനി സിവിൽ സ്റ്റേഷൻ മന്ദിരത്തിൽ ഒന്നിലേറെ സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്നുണ്ട്‌. കൂടാതെ മടവൂർ ഗവ.എൽ.പി സ്കൂൾ, എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ, മടവൂർ പഞ്ചായത്ത് ഓഫിസ്, ഒന്നിലേറെ പാരലൽ കോളജുകൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്. കുട്ടികളടക്കം നിരവധി പേരാണ് കാൽനടയായും മറ്റും ഇതുവഴി യാത്ര ചെയ്യുന്നത്. മാവിന്‍റെ കൊമ്പുകൾ ഒടിഞ്ഞുവീണാൽതന്നെ വലിയ ദുരന്തമുണ്ടാകും. ശക്തമായ മഴയും കാറ്റും അപകടസാധ്യത വർധിപ്പിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story