Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇനിയൊരു യുദ്ധം വേണ്ട;...

ഇനിയൊരു യുദ്ധം വേണ്ട; സെന്‍റ് മേരീസ് ഹയർ സെക്കൻഡറി ചരിത്ര വിദ്യാർഥി കൂട്ടായ്മ

text_fields
bookmark_border
തിരുവനന്തപുരം: 'ഇനിയൊരു യുദ്ധം വേണ്ട' എന്ന ആഹ്വാനവുമായി പട്ടം സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ചരിത്ര വിദ്യാർഥി ക്ലബും എൻ.സി.സി, എൻ.എസ്.എസ് വിദ്യാർഥികളും പാളയം രക്തസാക്ഷി മണ്ഡപത്തിൽ സമാധാന സന്ദേശ സംഗമം സംഘടിപ്പിച്ചു. ആഗസ്റ്റ് ആറ്​ ഹിരോഷിമ ദിനത്തിന്‍റെ കണ്ണീരിൽ കുതിർന്ന ഓർമയിൽ 'ഇനിയൊരു യുദ്ധം വേണ്ട' സമാധാന സന്ദേശം ജനമനസ്സുകളോട് പങ്കുവെച്ചു. വി.കെ. പ്രശാന്ത് എം.എൽ.എ മുഖ്യസന്ദേശം നൽകി. യുദ്ധവിരുദ്ധ പ്രതിജ്ഞ, ദേശീയഗാനം എന്നിവ നടത്തി. ദേശഭക്തിഗാനം, സ്കൂൾ പ്രിൻസിപ്പൽ ഫാദർ ബാബു.ടി അധ്യക്ഷതവഹിച്ചു. വൈസ് പ്രിൻസിപ്പൽ ബിജോ ഗീവർഗീസ്, അധ്യാപകരായ ബിന്നി സാഹിതി, ബിജു തോമസ്, ലാൽ എം. തോമസ്, അജിത്ത് എൽ.എ, ആശിഷ് വത്സലം, ബിജു ബോസ്, ഷാജി, മേരി പുഷ്പം, ആശാ ജെ. ടിപ്പു പങ്ങാട്ട്, നിഷ അലക്സ്, സിസ്റ്റർ റീജ, മെഴ്സി ഫിലിപ്പ് ലീന, സെൽവി ലൂയിസ് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story