Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രതിഷേധ മാർച്ച്​...

പ്രതിഷേധ മാർച്ച്​ നടത്തി

text_fields
bookmark_border
വിതുര: തൊളിക്കോട് ഗ്രാമപഞ്ചായത്ത്​ ചെട്ടിയാപാറ വാർഡ് മെംബർ ബി. പ്രതാപനെ പഞ്ചായത്ത് ഓഫിസിൽവെച്ച്​ പ്രസിഡന്റ്‌ ജാതിപറഞ്ഞ് അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തിട്ടും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ പ്രവർത്തകർ മാർച്ച് നടത്തി. പ്രധിഷേധയോഗം മണ്ഡലം പ്രസിഡന്റ്‌ എൻ.എസ്. ഹാഷിമിന്റെ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ.എസ്. ശബരീനാഥൻ ഉദ്​ഘാടനം ചെയ്തു. പീരുമുഹമ്മദ്, ബ്ലോക്ക്‌ പഞ്ചായത്തംഗം ഷാജി, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ അമൽ അശോക്, ഷൗക്കത്തലി, കണ്ടമത്ത് ഭാസ്കരൻ നായർ, എൽ.എസ്.ലിജി, സുമംഗല, ശ്യാംലാൽ, ഷിബു ചെട്ടിയാംപാറ, റഹിം എന്നിവർ സംസാരിച്ചു. അറസ്റ്റുണ്ടായി​െല്ലങ്കിൽ പഞ്ചായത്ത് ഓഫിസിലേക്കും വിതുര പൊലീസ് സ്റ്റേഷനിലേക്കും മാർച്ച്​ നടത്തുമെന്ന് മണ്ഡലം പ്രസിഡന്റ്‌ എൻ.എസ്. ഹാഷിം അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story