Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 12:52 AM IST Updated On
date_range 7 Aug 2022 12:52 AM ISTകൈത്തറി ദിനാഘോഷം: ജില്ല തല ഉദ്ഘാടനം ബാലരാമപുരത്ത്
text_fieldsbookmark_border
തിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ദേശീയ കൈത്തറി ദിനമായ ഞായറാഴ്ച ബാലരാമപുരത്ത് വിവിധ പരിപാടികളോടെ ദിനാഘോഷം നടക്കും. ജില്ല തല ഉദ്ഘാടനം രാവിലെ പതിനൊന്നിന് മന്ത്രി വി. ശിവന്‍കുട്ടിയും മന്ത്രി ജി.ആര്‍. അനിലും ചേര്‍ന്ന് നിർവഹിക്കും. മുതിര്‍ന്ന നെയ്ത്തുകാരെ ചടങ്ങില്‍ ആദരിക്കും. ഭൗമസൂചിക ലഭിച്ച അഞ്ചിനം കൈത്തറി വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ടുള്ള ഫാഷന്‍ ഷോയും നെയ്ത്തിന്റെ പ്രദര്‍ശനവും നടക്കും. ജില്ലയില്‍ മൈനിങ്, ക്വാറിയിങ് നിരോധനം പിന്‍വലിച്ചു തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ ക്വാറിയിങ്, മൈനിങ് പ്രവര്‍ത്തനങ്ങള്‍, വിനോദസഞ്ചാരം, കടലോര, കായലോര, മലയോര മേഖലയിലേക്കുള്ള അവശ്യ സര്‍വിസുകള്‍ ഒഴികെയുള്ള ഗതാഗതം എന്നിവക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചതായി കലക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. മുഹർറം അവധി: ഇന്റര്‍വ്യൂ തീയതി മാറ്റി തിരുവനന്തപുരം: പൂജപ്പുര സര്‍ക്കാര്‍ ആയുര്‍വേദ കോളജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ എമര്‍ജന്‍സി മെഡിക്കല്‍ ഓഫിസര്‍ (അലോപ്പതി) തസ്തികയിലേക്കുള്ള കരാര്‍ നിമയനത്തിന്റെ വാക്-ഇന്‍ ഇന്റര്‍വ്യൂ തീയതി മാറ്റി. ആഗസ്റ്റ് ഒമ്പതിന് തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളജില്‍ നടത്താനിരുന്ന ഇന്റര്‍വ്യൂ ആഗസ്റ്റ് പത്തിന് രാവിലെ പതിനൊന്നിലേക്ക് മാറ്റിയതായി കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story