Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2022 12:56 AM IST Updated On
date_range 6 Aug 2022 12:56 AM ISTപ്രാഥമികാരോഗ്യകേന്ദ്രത്തിലെ ശിലാഫലകം ആര്യങ്കോട് പഞ്ചായത്ത് പൊളിച്ചു
text_fieldsbookmark_border
മുൻകാലത്തെ വികസനം സ്വന്തമാക്കാനുള്ള സി.പി.എമ്മിന്റെ തന്ത്രമെന്ന് കോൺഗ്രസ് വെള്ളറട: അറ്റകുറ്റപ്പണികളുടെ മറവില്‍ ചെമ്പൂര് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ സ്ഥാപിച്ചിരുന്ന ശിലാഫലകം ആര്യങ്കോട് ഗ്രാമപഞ്ചായത്ത് പൊളിച്ചുനീക്കിയതായി പരാതി. 1995ല്‍ പഞ്ചായത്തിന്റെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് ചെമ്പൂര് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജെ.ആർ.വൈ പദ്ധതി പ്രകാരം നിര്‍മിച്ച മന്ദിരത്തിലെ ശിലാഫലകമാണ് ഇളക്കിമാറ്റി ആശുപത്രി പരിസരത്ത് ഉപേക്ഷിച്ചത്. 10 കിടക്കളുള്ള വാര്‍ഡ് മന്ദിരം 1996 ഓഗസ്റ്റ് 17ന് അന്നത്തെ എം.എല്‍.എ തമ്പാനൂര്‍ രവി ഉദ്ഘാടനം ചെയ്തതാണ്. ഫലകം പുനഃസ്ഥാപിക്കണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ പഞ്ചായത്ത് കമ്മിറ്റിയിലും എച്ച്.എം.സി യോഗത്തിലും ആവശ്യപ്പെട്ടു. കഴിഞ്ഞകാലത്തെ വികസനങ്ങള്‍ സ്വന്തമാക്കാനുള്ള സി.പി.എമ്മിന്റെ തന്ത്രമാണ് ശിലാഫലകം നീക്കം ചെയ്തതിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story