Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജില്ല ജൂനിയർ വുഷു...

ജില്ല ജൂനിയർ വുഷു ചാമ്പ്യൻഷിപ്​

text_fields
bookmark_border
തിരുവനന്തപുരം: ജില്ല ജൂനിയർ വുഷു ചാമ്പ്യൻഷിപ് ശനിയാഴ്ച ആറ്റിങ്ങൽ ശ്രീപാദം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ഡോ. രജിത് കുമാർ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കുന്ന മത്സരാർഥികൾ വയസ്സ്​​ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്​, ആധാർ കാർഡ്, നാല്​ ഫോട്ടോ എന്നിവയുമായി രാവിലെ എട്ടിന്​ സ്റ്റേഡിയത്തിൽ എത്തണമെന്ന് സംഘാടകൾ അറിയിച്ചു. ഭാരത് ഭവനിൽ രബീന്ദ്ര സംഗീത ശിൽപശാല തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കേരള സർക്കാറിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ ടാഗോർ ഓർമദിനമായ ഞായറാഴ്ച സംഘടിപ്പിക്കുന്ന രബീന്ദ്രസംഗീത ശിൽപശാലയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. രബീന്ദ്രനാഥ് ടാഗോറിന്റെ ജീവിതവും കലയും ആസ്പദമാക്കി കവിയും ഗാനരചയിതാവുമായ ഡോ.കെ. ജയകുമാർ രചിച്ച രബീന്ദ്ര സംഗീത കാവ്യ രചനയുടെ ചിട്ടപ്പെടുത്തലും തുടർന്ന് ഗാനാലാപനവും സംഗീത ശിൽപശാലയിൽ ഒരുങ്ങും. ഹിന്ദുസ്ഥാനി സംഗീതജ്ഞ അബ്രദിത ബാനർജി ശിൽപശാല നയിക്കും. ​രാവിലെ 10 മുതൽ ഉച്ചക്ക് 1.30 വരെ നടക്കുന്ന സംഗീത ശിൽശാലയിലും ഗാനാലാപനത്തിലും പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് bharathbhavankerala@gmail.com എന്ന ഇ മെയിൽ വഴിയോ ഏഴിന്​ 9.30ന്​ മുമ്പ്​ ഭാരത് ഭവൻ ഓഫിസിൽ നേരിട്ടെത്തിയോ പേരുകൾ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0471 4000282.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story