Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബസ് യാത്രക്കാരിയുടെ...

ബസ് യാത്രക്കാരിയുടെ ബാഗും പണവും തട്ടിയെടുത്ത നാടോടി സ്ത്രീകൾ അറസ്റ്റിൽ

text_fields
bookmark_border
ബസ് യാത്രക്കാരിയുടെ ബാഗും പണവും തട്ടിയെടുത്ത നാടോടി സ്ത്രീകൾ അറസ്റ്റിൽ
cancel
കിളിമാനൂർ: കെ.എസ്.ആർ.ടി.സി ബസിൽ യാത്രചെയ്​ത യുവതിയെ ഭീഷണിപ്പെടുത്തി ബാഗും പണവും തട്ടിയെടുത്ത തമിഴ്നാട് സ്വദേശികളായ നാടോടി സ്ത്രീകളെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ വിജയനഗർ കോളനിയിൽ, ഡോർ നമ്പർ 17ൽ ശാന്തി (45), ഡോർ നമ്പർ 16 ൽ ലക്ഷ്മി (40) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച ഉച്ചക്ക് 1.30ന് കാരേറ്റ് - കല്ലറ റൂട്ടിൽ ആറാന്താനത്തായിരുന്നു സംഭവം. മുതുവിളയിലേക്ക് പോകുന്ന കെ.എസ്.ആർ. ടി.സി ബസിൽ യാത്ര ചെയ്ത കല്ലറ മരുതമൺ പൂരുട്ടാതി വീട്ടിൽ എസ്. റോഷിക കുമാരിയുടെ ബാഗും പഴ്സും തട്ടിയെടുത്തശേഷം രക്ഷപ്പെടാൻ ശ്രമിച്ചു. യുവതി ബഹളം വെച്ചതിനെ തുടർന്ന് യാത്രക്കാരും കണ്ടക്ടറും ചേർന്ന് യുവതികളെ തടഞ്ഞുവെച്ചശേഷം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. റോഷികയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത കിളിമാനൂർ പൊലീസ് പ്രതികളെ അറസ്റ്റ്‌ ചെയ്തു. പ്രതികളിൽ നിന്നും ബാഗും പഴ്സും പൊലീസ് കണ്ടെടുത്തു. കിളിമാനൂർ എസ്.എച്ച്.ഒ എസ്. സനൂജിന്‍റെ നേതൃത്വത്തിൽ എസ്.ഐ വിജിത്ത് കെ. നായർ, ഗ്രേഡ് എസ്.ഐ രാജേന്ദ്രൻ, എ.എസ്.ഐ ഷജിം, എസ്.സി.പി.ഒ രജിത്ത് രാജ്, സി.പി.ഒ അജി, വനിത സി.പി.ഒമാരായ ശ്രീക്കുട്ടി, നസീഹത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്​. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story