Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2022 12:56 AM IST Updated On
date_range 6 Aug 2022 12:56 AM ISTമാണിക്കൽ മാലിന്യമുക്തമാക്കാൻ: വീടുകളിലും സ്ഥാപനങ്ങളിലും ക്യു ആര്‍ കോഡ്
text_fieldsbookmark_border
'ഹരിതമിത്രം' മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി തിരുവനന്തപുരം: മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും ക്യു ആര്‍ കോഡ് പതിച്ച് പൂര്‍ണമായും മാലിന്യമുക്തമാക്കാനൊരുങ്ങി മാണിക്കല്‍ ഗ്രാമപഞ്ചായത്ത്. ഹരിതകര്‍മസേനയുടെ മാലിന്യ ശേഖരണ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ 'ഹരിതമിത്രം' മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. തിരുവനന്തപുരം ജില്ലയില്‍ മാണിക്കല്‍ ഗ്രാമപഞ്ചായത്തിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുന്നത്. ആലിയാട് വാര്‍ഡിലെ വീട്ടില്‍ ക്യു ആര്‍ കോഡ് പതിച്ച് ഡി.കെ മുരളി എം.എല്‍.എ പദ്ധതി ഉദ്ഘാടനം ചെയ്തു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ് ഡൗൺലോഡ് ചെയ്യാം. പ്ലാസ്റ്റിക് കത്തിക്കുക, അലക്ഷ്യമായി മാലിന്യങ്ങള്‍ വലിച്ചെറിയുക തുടങ്ങിയവ ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്കും അത് ആപ്പിലൂടെ അറിയിക്കാം. ആലിയാട് പാറയ്ക്കല്‍ ജങ്ഷനില്‍ നടന്ന പരിപാടിയില്‍ മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കുതിരകുളം ജയന്‍, വികസന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്‍ അനില്‍ കുമാര്‍, പദ്ധതിയുടെ കോഓഡിനേറ്റര്‍ ജി. രാജേന്ദ്രന്‍, ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, കെല്‍ട്രോൺ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story