Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുതലപ്പൊഴിയിൽ...

മുതലപ്പൊഴിയിൽ മത്സ്യബന്ധന ബോട്ട്​ മറിഞ്ഞു

text_fields
bookmark_border
മുതലപ്പൊഴിയിൽ മത്സ്യബന്ധന ബോട്ട്​ മറിഞ്ഞു
cancel
* വള്ളത്തിലുണ്ടായിരുന്നവർ രക്ഷ​പ്പെട്ടു ആറ്റിങ്ങൽ: പെരുമാതുറ മുതലപ്പൊഴി അഴിമുഖത്ത് വീണ്ടും മത്സ്യബന്ധന ബോട്ട്​ മറിഞ്ഞു. മൂന്ന് തൊഴിലാളികൾ രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 11.30 ഓടെയായിരുന്നു അപകടം. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ച് ഹാർബറിലേക്ക് വരവെ കല്യാണിമാത എന്ന​ ബോട്ട്​ ശക്തമായ തിരയിൽ മറിയുകയായിരുന്നു. ഉടമയായ അഞ്ചുതെങ്ങ് സ്വദേശി വിജയനൊപ്പം ജോൺ, റോഷിൻ എന്നിവരാണ്​ ഉണ്ടായിരുന്നത്​. ഇവർ കരയിലേക്ക് നീന്തി രക്ഷപ്പെട്ടു. ഭാഗികമായി വെള്ളത്തിൽ മുങ്ങിക്കിടന്ന ബോട്ട്​ കോസ്​റ്റൽ പൊലീസും മത്സ്യ തൊഴിലാളികളും ചേർന്ന് ഏറെ പണിപ്പെട്ടാണ്​ കരക്കടുപ്പിച്ചത്​. അഞ്ചുതെങ്ങ് കോസ്റ്റൽ എസ്.എച്ച്.ഒ കണ്ണൻ, എസ്.ഐ ജോയി, രാജു, സജി അലോഷ്യസ്, ഷെർജിൻ മണി, പ്രവീൺ സിറിൾ, കോസ്റ്റൽ വാർഡന്മാരായ സിറാജ്, ജോജി, വർഗീസ്, ടെറിൻ എന്നിവരും മത്സ്യതൊഴിലാളികളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ബോട്ട്​ ഹാർബറിലേക്ക് മാറ്റി. വലയും മറ്റ്​ മത്സ്യബന്ധന ഉപകരണങ്ങളും നഷ്ടപ്പെട്ടു. ബോട്ടിനും സാരമായി കേടുണ്ട്. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. Twatl boat പെരുമാതുറ മുതലപ്പൊഴിയിൽ മറിഞ്ഞ ബോട്ട് ഹർബറിലേക്ക് മാറ്റാൻ​ ശ്രമിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story