Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഡാനിഷിനെ വീണ്ടും...

ഡാനിഷിനെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള നീക്കമെന്ന്​ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം

text_fields
bookmark_border
തിരുവനന്തപുരം: യു.എ.പി.എ കേസുകളിൽ ജാമ്യം ലഭിച്ച് ഇന്ന്​ പുറത്തിറങ്ങുന്ന തടവുകാരൻ ഡാനിഷിനെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിൽനിന്ന് തീവ്രവാദ വിരുദ്ധ സ്ക്വാഡ് പിൻമാറണമെന്ന്​ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ആവശ്യപ്പെട്ടു. 2020ല്‍ കുറ്റാരോപിതമായ എല്ലാ കേസുകളില്‍നിന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങുമ്പോൾ ജയില്‍ മുറ്റത്ത് വെച്ച് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. 2018ൽ കോഴിക്കോടുള്ള രണ്ട് വീടുകളിൽനിന്ന് ഡാനിഷ് ആഹാരം വാങ്ങിയെന്ന കേസിലായിരുന്നു അറസ്റ്റ്​. കേസിൽ ജാമ്യം ലഭിച്ച് ഡാനിഷ് ആഗസ്റ്റ് അഞ്ചിന് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് മോചിതനാകാനിരിക്കെയാണ്​ വീണ്ടും അറസ്റ്റ്​ ചെയ്യാൻ നീക്കം നടത്തുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനത്തിൽനിന്ന് കേരള തീവ്രവാദ വിരുദ്ധ സ്ക്വാഡും (എ.ടി.എസും) തമിഴ്നാട് ക്യു ബ്രാഞ്ചും പിൻമാറണമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സെക്രെട്ടറി സുജാഭാരതി ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story