Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജൻഡർ...

ജൻഡർ ന്യൂട്രാലിറ്റിയെയും ലിബറലിസത്തെയും കരുതിയിരിക്കുക -അൽ ഹാദി അസോസിയേഷൻ

text_fields
bookmark_border
അമ്പലത്തറ: സർക്കാർ മുന്നോട്ടുവെക്കുന്ന സ്കൂളുകളിലെ ജൻഡർ ന്യൂട്രാലിറ്റിയെ ശക്തമായി എതിർത്ത് തോൽപിക്കണമെന്ന് അൽ-ഹാദി അസോസിയേഷൻ. ആൺകുട്ടികളെയും പെൺകുട്ടികളെയും ഇടകലർത്തി ഇരുത്താനുള്ള താൽപര്യങ്ങളെ പൊതുവിദ്യാലയങ്ങളിൽ അടിച്ചേൽപിക്കാനുള്ള ഏതുശ്രമവും അപലപനീയവും അസ്വസ്ഥതകൾ സൃഷ്ടിക്കുന്നതുമാണ്. പൊതുവിദ്യാലയങ്ങളിലേക്കുള്ള കുട്ടികളുടെ ഒഴുക്കിനെ ഇത്തരം അശാസ്ത്രീയ നടപടികൾ പിന്നോട്ടടിപ്പിക്കും. ഇത്തരം സംഭവങ്ങൾ അൺ എയ്​ഡഡ് സ്ഥാപനങ്ങളെ സഹായിക്കാൻ വഴിവെക്കുമെന്നും അസോസിയേഷൻ പറഞ്ഞു. കരമന അഷ്റഫ് മൗലവി അധ്യക്ഷത വഹിച്ചു. അബ്ദുൽ ഹമീദ് അൻവരി, ഹാഫിസ് ഹബീബുർ റഹ്മാൻ, ആബിദ് മൗലവി, അർഷദ് മൗലവി, പാനിപ്ര ഇബ്രാഹിം മൗലവി, ഇൽയാസ് മൗലവി, അഹ്‌മദ് കബീർ ബാഖവി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story