Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 1:04 AM IST Updated On
date_range 5 Aug 2022 1:04 AM ISTലിങ്ക്ഡ് ഇന്നുമായി ധാരണപത്രം ഒപ്പിട്ടു
text_fieldsbookmark_border
തിരുവനന്തപുരം: കേരള ഡെവലപ്‌മെന്‍റ് ആന്‍ഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗണ്‍സിലും (കെ-ഡിസ്ക്) ഐ.സി.ടി അക്കാദമി ഓഫ് കേരളയും ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷനല്‍ നെറ്റ്‌വര്‍ക്കിങ് വെബ്‌സൈറ്റായ ലിങ്ക്ഡ്ഇന്നുമായി ധാരണപത്രം ഒപ്പിട്ടു. ലിങ്ക്ഡ്ഇന്‍ ടാലന്‍റ് ഇന്‍സൈറ്റും മറ്റ് പഠന ഉപകരണങ്ങളും ഉപയോഗിച്ച് കേരളത്തിലെ വിദ്യാർഥികളുടെ ഇടയില്‍ തൊഴില്‍പരമായ കഴിവുകള്‍ വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കേരള നോളജ് എക്കോണമി മിഷന്റെ നേതൃത്വത്തില്‍ 20 ലക്ഷം അഭ്യസ്ഥവിദ്യര്‍ക്ക് വൈജ്ഞാനികമേഖലയില്‍ തൊഴില്‍ ലഭ്യമാക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതിയുടെ ഭാഗമായാണ് ലിങ്ക്ഡ്ഇന്നുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ആഗസ്റ്റ് മുതല്‍ ഒരു വർഷത്തേക്കാണ് ധാരണപത്രം ഒപ്പുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story