Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 1:04 AM IST Updated On
date_range 5 Aug 2022 1:04 AM ISTനേമം ടെർമിനൽ പദ്ധതി റെയിൽവേ ഒളിച്ചുകളി നടത്തുന്നതായി അടൂർ പ്രകാശ് എം.പി
text_fieldsbookmark_border
ആറ്റിങ്ങൽ: നേമം ടെർമിനൽ പദ്ധതിയിൽ റെയിൽവേ ഒളിച്ചുകളി നടത്തുന്നതായി അടൂർ പ്രകാശ് എം.പി ആരോപിച്ചു. നേമം റെയിൽവേ ടെർമിനൽ പദ്ധതിക്ക് കേന്ദ്ര അനുമതി സംബന്ധിച്ച് അടൂർ പ്രകാശ് എം.പിയുടെ ചോദ്യത്തിന് നേമത്ത് ടെർമിനലിന്റെ ആവശ്യകതയെ കുറിച്ച് റെയിൽവേ സമഗ്ര പഠനം നടത്തിക്കൊണ്ടിരിക്കുകയാണെന്ന വിചിത്ര മറുപടിയാണ് ലഭിച്ചതെന്നു അദ്ദേഹം പറഞ്ഞു. നേമത്തെ റെയിൽവേ കോച്ച് ടെർമിനൽ പദ്ധതി റദ്ദാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തു നൽകിയിരുന്നു. 2019 നവംബറിൽ നേമം കോച്ചിങ് ടെർമിനൽ പദ്ധതിക്കായി 117 കോടി രൂപയുടെ ഡി.പി.ആർ സമർപ്പിച്ചതാണ്. എന്നാൽ, ഈ ഡി.പി.ആർ ഒരു കാരണവുമില്ലാതെ അംഗീകാരം നൽകാതെ നീട്ടിക്കൊണ്ടുപോകുകയായിരുന്നു. 2021 ഡിസംബർ മാസത്തിൽ നടന്ന ലോക്സഭസമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യത്തിന് ഡി.പി.ആർ പരിശോധിച്ചുവരുകയാണ് എന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ യാതൊരു കാരണവുമില്ലാതെ ഈ പദ്ധതി ഉപേക്ഷിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ കേൾക്കുന്നത്. പദ്ധതിക്കായി റെയിൽവേയുടെ ൈകയിൽ 50 ഏക്കറോളം ഭൂമി ഉള്ളപ്പോൾ അത് നടപ്പാക്കുന്നതിൽ നിന്ന് റെയിൽവേ വകുപ്പ് പിന്നാക്കം പോകുന്നതിൽ ജനങ്ങൾക്ക് സംശയമുണ്ടെന്നും എം.പി അഭിപ്രായപ്പെട്ടു. ആയതിനാൽ നേമത്തെ റെയിൽവേ കോച്ച് ടെർമിനൽ പദ്ധതി റദ്ദാക്കാനുള്ള തീരുമാനത്തിൽ നിന്ന് കേന്ദ്രസർക്കാർ പിൻവാങ്ങണമെന്നും ഈ പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകണമെന്നും എം.പി അഭിപ്രായപ്പെട്ടു. തുടർപഠനം നടത്തും എന്നാണ് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story