Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദേശഭക്തി ഗാനാലാപന...

ദേശഭക്തി ഗാനാലാപന മത്സരം

text_fields
bookmark_border
തിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ആഗസ്റ്റ് 15ന് രാവിലെ 10.30ന്​ പി.എൻ. പണിക്കർ ഫൗണ്ടേഷൻ കുട്ടികളുടെ സംഘടിപ്പിക്കുന്നു. ഹൈസ്കൂൾ വിഭാഗം മത്സരാർഥികൾ അഞ്ചുമുതൽ ഏഴുവരെ കുട്ടികൾ അടങ്ങുന്ന സംഘമാണ് ദേശഭക്തി ഗാനാലാപന മത്സരത്തിൽ പങ്കെടുക്കേണ്ടത്. ഒരു സ്കൂളിൽ നിന്നും ഒരു ടീമിന് മാത്രമേ പങ്കെടുക്കാനാകൂ. ഒന്നാംസമ്മാനം നേടുന്ന ടീമിന് 1000 രൂപ കാഷ് അവാർഡും സർട്ടിഫിക്കറ്റും സെറ്റേഷനും ലഭിക്കും. മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പങ്കാളിത്ത സർട്ടിഫിക്കറ്റും നൽകും. കുറഞ്ഞത് 10 മിനിറ്റ്​ ദൈർഘ്യമുള്ള ഗാനാലാപന മത്സരം വിദഗ്ദ്ധസമിതി വിധി നിർണയിക്കും. തൈക്കാട്​ ഗവ. ആർട്സ് കോളജിന് എതിർവശത്തുള്ള പി.എൻ. പണിക്കർ നോളജ് ഹാളിലാണ് മത്സരം. പങ്കെടുക്കുന്ന വിദ്യാർഥികൾ സ്കൂളുകളിലെ ഐഡന്റിറ്റി കാർഡ്/ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രമോ കൊണ്ടുവരണം. താൽപര്യമുള്ള വിദ്യാർഥികൾ 2022 ആഗസ്റ്റ് 12ന്​ മുമ്പ് ഫോൺ മുഖനയോ നേരിട്ടോ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ നമ്പർ: 0471-2332426 മൊബൈൽ: 944758698.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story