Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 12:55 AM IST Updated On
date_range 5 Aug 2022 12:55 AM ISTവിതുരയിലെ ദുരിതാശ്വാസ ക്യാമ്പ് മന്ത്രി ജി.ആർ. അനിൽ സന്ദർശിച്ചു
text_fieldsbookmark_border
വിതുര: വിതുര ഗവ. വെക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലേക്ക് മാറ്റിപാർപ്പിക്കപ്പെട്ട തോട്ടം തൊഴിലാളികളെയും കോളനി വാസികളെയും മന്ത്രി ജി.ആർ. അനിൽ സന്ദർശിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 36 പേരെ പാർപ്പിച്ചിട്ടുള്ള ക്യാമ്പാണിത്. എസ്റ്റേറ്റ് മേഖലകളിൽ തങ്ങളെ താമസിപ്പിച്ചിട്ടുള്ള ഇടിഞ്ഞുപൊളിഞ്ഞ ലായങ്ങളുടെ സുരക്ഷയെക്കുറിച്ച് ക്യാമ്പിൽ കഴിയുന്നവർ പരാതി ഉന്നയിച്ചു. ബോണക്കാട് എസ്റ്റേറ്റിലെ 29 തൊഴിലാളികളാണ് ക്യാമ്പിലുള്ളത്. ഇവരിൽ അഞ്ച് പുരുഷന്മാരും 21 സ്ത്രീകളും മൂന്ന് കുട്ടികളുമാണുള്ളത്. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് മാറ്റിത്താമസിപ്പിച്ച മക്കി, തള്ളച്ചിറ പ്രദേശങ്ങളിലെ ഏഴു കുടുംബങ്ങളും ഇതേ ക്യാമ്പിലാണ്. മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഒരു പുരുഷനുമാണ് ക്യാമ്പിൽ ഉള്ളത്. മുഴുവൻ പേരുടെയും ആരോഗ്യ പരിചരണത്തിനും സുരക്ഷക്കും ഭക്ഷണ വിതരണത്തിനും മുൻഗണന നൽകാൻ അധികൃതർക്ക് നിർദേശം നൽകിയ മന്ത്രി, എസ്റ്റേറ്റ് തൊഴിലാളികളുടെ ജീവന് ഭീഷണിയായ പഴഞ്ചൻ ലയങ്ങളുടെ പുനരുദ്ധാരണത്തിന് എം.എൽ.എയുമായി ചേർന്ന് അടിയന്തര ഇടപെടൽ നടത്തുമെന്നും അറിയിച്ചു. വെള്ളപ്പൊക്കത്തിൽ വിനോദ സഞ്ചാരികൾ ഒറ്റപ്പെട്ടുപോയ കല്ലാർ ഇക്കോ ടൂറിസം മേഖലയിലെ നദിക്കടവും മന്ത്രി സന്ദർശിച്ചു. ഇവിടെ അപകടസാധ്യത ഒഴിവാക്കാൻ ആറിന് കുറുകെ നടപ്പാലം നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യം വനംവകുപ്പുമായി ആലോചിച്ച് ചെയ്യാമെന്ന് മന്ത്രിയും അദ്ദേഹത്തെ അനുഗമിച്ച ജി. സ്റ്റീഫൻ എം.എൽ.എയും ഉറപ്പുനൽകി. നെടുമങ്ങാട് ആർ.ഡി.ഒ ജയകുമാർ നെടുമങ്ങാട് തഹസിൽദാർ അനിൽകുമാർ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. ഫോട്ടോ ക്യാപ്ഷൻ : കനത്ത മഴയെതുടർന്ന് വിതുര ഗവ. സ്കൂളിൽ മാറ്റി പാർപ്പിച്ചിരിക്കുന്ന ബോണക്കാട് എസ്റ്റേറ്റ് തൊഴിലാളികളെ ഭക്ഷ്യമന്ത്രി അഡ്വ. ജി.ആർ. അനിൽ സന്ദർശിക്കുന്നു. ജി. സ്റ്റീഫൻ എം.എൽ.എ, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ് തുടങ്ങിയവർ സമീപം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story