Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 12:53 AM IST Updated On
date_range 5 Aug 2022 12:53 AM ISTവയോധികനെ നാലംഗസംഘം വെട്ടി
text_fieldsbookmark_border
പാറശ്ശാല: വാക്കുതര്‍ക്കത്തിനിടെ വയോധികന് വെട്ടേറ്റു. പാറശ്ശാല പരശുവയ്ക്കല്‍ പണ്ടാരക്കോണം സ്വദേശിയായ ശിവശങ്കരന്‍ നായര്‍(74)ക്കാണ് വെട്ടേറ്റത്. കഴിഞ്ഞദിവസം വൈകീട്ട് 6.30ന് നാലംഗ സംഘവുമായ ഉണ്ടായ വാക്കുതര്‍ക്കമാണ് വെട്ടില്‍ കലാശിച്ചത്. തലയിലും കൈയിലുമാണ് വെട്ടേറ്റത്. പ്രദേശത്തും ആലമ്പാറ മേഖലയിലുമായി നിരവധി ക്രിമിനല്‍ കേസുകളിൽ പ്രതികളായ കഞ്ചാവ് വില്‍പന സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രദേശവാസികള്‍ പറയുന്നു. വയോധികനെ പാറശ്ശാല ഗവ. ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയില്‍ പ്രാദമിക ചികിത്സ നല്‍കിയശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. സ്ഥലത്തുണ്ടായിരുന്നവരുടെ മെബൈല്‍ കാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കിയതായി പാറശ്ശാല പൊലീസ് പറഞ്ഞു. ചിത്രം. വെട്ടേറ്റ ശിവശങ്കരന്‍ നായര്‍ (74)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
