Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജി. പ്രതാപവർമ തമ്പാൻ:...

ജി. പ്രതാപവർമ തമ്പാൻ: വിവാദങ്ങളിലും വിമർശനങ്ങളിലും നിലപാടുണ്ടായിരുന്ന നേതാവ്

text_fields
bookmark_border
കൊല്ലം: ഉറച്ച നിലപാടുകളിലൂടെ ഒരു നേതാവിന്‍റെ ശക്തി എന്താണെന്ന് ബോധ്യപ്പെടുത്തിയ വ്യക്തിത്വമാണ് ജി. പ്രതാപവർമ തമ്പാൻ. വിവാദങ്ങളിൽ അകപ്പെടുമ്പോഴും വിമർശനങ്ങൾ ഉന്നയിക്കുമ്പോഴും പറഞ്ഞതിൽനിന്ന് വ്യതിചലിട്ടില്ല. കൊല്ലം ജില്ലയിൽ എ ഗ്രൂപ്പിന്‍റെ വളർച്ചയിൽ നിർണായ പങ്ക് വഹിച്ചു. രാഷ്ട്രീയത്തിലൂടെ അദ്ദേഹം നേടിയ ജനപ്രീതിയുടെ ഉദാഹരമാണ് 2001ൽ ചാത്തന്നൂർ മണ്ഡലത്തിലെ അട്ടിമറി വിജയം. സി.പി.ഐ ഉറപ്പിച്ചിരുന്ന മണ്ഡലം വ്യക്തിപ്രഭാവവും ചിട്ടയായ പ്രവർത്തനവും കൊണ്ട്​ തമ്പാൻ പിടിച്ചെടുക്കുകയായിരുന്നു. ജില്ല ഡി.സി.സി പ്രസിഡന്‍റായിരിക്കുമ്പോൾ സഹപ്രവർത്തകരുടെ ഒളിയാക്രമണത്തിൽ പതറാതെ മുന്നേറിയിട്ടും കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനത്തിന്​ വഴങ്ങി അധ്യക്ഷ സ്ഥാനം ഒഴിയേണ്ടിവന്നു. ആലപ്പുഴ ജില്ല നേതൃയോഗത്തിലെ പരാമർശങ്ങൾ വിവാദമായെങ്കിലും അദ്ദേഹം കുലുങ്ങിയില്ല. 1989ൽ കോട്ടയം പാർലമെന്‍റ് സീറ്റിൽ മത്സരിക്കാൻ രമേശ് ചെന്നിത്തലക്ക്​ പാർട്ടി അനുമതി നൽകിയത്​ എൻ.എസ്.എസ് ആവശ്യപ്പെട്ടതുകൊണ്ടാണെന്നായിരുന്നു പരാമർശം. ചിലർ ഒതുക്കാൻ ശ്രമിച്ച കെ.സി. വേണുഗോപാൽ ഉയരങ്ങളിലെത്തിയെന്നും തുറന്നടിച്ചു. 2010ൽ കൊല്ലത്ത് ഇന്ദിരഗാന്ധി അനുസ്മരണ ചടങ്ങിനിടെ, വിളക്ക്​ ഊതിക്കെടുത്തിയെന്നായിരുന്നു മറ്റൊരു വിവാദം. ഐ.എന്‍.ടി.യു.സി സംഘടിപ്പിച്ച ചടങ്ങിനുമുമ്പ് പുറത്തുനടന്ന മറ്റൊരു ചടങ്ങില്‍ ഡി.സി.സി പ്രസിഡന്‍റായിരുന്ന കടവൂര്‍ ശിവദാസന്‍ കൊളുത്തിയ നിലവിളക്ക് തമ്പാന്‍ കെടുത്തിയതാണ് വിവാദത്തിൽ കലാശിച്ചത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടപ്പോൾ മെഗാ സ്റ്റാറുകളുടെ മൗനത്തെ രൂക്ഷമായി വിമര്‍ശിച്ചു. ജനകീയ സമരങ്ങളിൽ മുൻനിരയിൽ നിന്ന അദ്ദേഹം കഴിഞ്ഞ ദിവസംവരെ പൊതുപരിപാടികളിൽ സജീവമായിരുന്നു. വ്യാഴാഴ്ച രാവിലെ ഒമ്പതോടെ ജവഹർലാൽ നെഹ്​റു ദേശീയ പതാക പിടിച്ചുനിൽക്കുന്ന ചിത്രം അദ്ദേഹം ഫേസ്ബുക്കിൽ പ്രൊഫൈൽ ചിത്രമാക്കിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story