Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 12:52 AM IST Updated On
date_range 5 Aug 2022 12:52 AM ISTമലങ്കര സഭയുടെ പാരമ്പര്യവും തനിമയും തലമുറകളിലേക്ക് പകര്‍ന്ന് നല്‍കണം -കാതോലിക്ക ബാവ
text_fieldsbookmark_border
പത്തനാപുരം: പൂർവികർ കാത്തു പരിപാലിച്ച മലങ്കര സഭയുടെ വിശ്വാസവും പാരമ്പര്യവും തനിമയും തലമുറകളിലേക്ക് കൈമാറാൻ ഉള്ള ഉത്തരവാദിത്തം ഏവർക്കുമുണ്ടെന്ന് മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. പത്തനാപുരത്ത് മലങ്കര സുറിയാനി അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമാധാനന്തരീക്ഷം സംജാതമാകണമെന്നാണ് സഭയുടെ ആഗ്രഹം. ജീവകാരുണ്യത്തിനും വിദ്യാഭ്യാസത്തിനും മുൻഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു വർഷത്തേക്കുള്ള സഭയുടെ വൈദിക ട്രസ്റ്റി, അൽമായ ട്രസ്റ്റി, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുത്തു. മെത്രാപ്പോലീത്തമാർ, വൈദികർ, കെ.ബി. ഗണേഷ് കുമാർ എം.എൽ.എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. തുളസി, ഗാന്ധി ഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ തുടങ്ങി പ്രമുഖർ പങ്കെടുത്തു. ഇന്ത്യക്കകത്തും പുറത്തുംനിന്നുമായി 30 ഭദ്രാസനങ്ങളിലെ ദേവാലയങ്ങളെ പ്രതിനിധാനം ചെയ്ത് 4300 പ്രതിനിധികളടക്കം അയ്യായിരത്തിലധികം പേരാണ് പങ്കെടുത്തത്. അഞ്ചു വർഷത്തിലൊരിക്കലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. അസോസിയേഷൻ മാനേജിങ് കമ്മിറ്റിയിലേക്ക് 47 വൈദികർ ഉൾപ്പെടെ 141 അംഗങ്ങളെ തെരഞ്ഞെടുത്തു. വൈദിക ട്രസ്റ്റിയായി ഫാ.ഡോ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റിയായി റോണി വർഗീസ് എബ്രഹാം എന്നിവരെ തെരഞ്ഞെടുത്തു. പടം......മലങ്കര സുറിയാനി അസോസിയേഷൻ സമ്മേളനം സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
