Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്ത്രീയുടെ...

സ്ത്രീയുടെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്ത സംഭവം; കൃത്യം നടത്താൻ ഉപയോഗിച്ച കാർ ആലപ്പുഴയിൽ കണ്ടെത്തി

text_fields
bookmark_border
നേമം: സ്ത്രീയെ തട്ടിക്കൊണ്ടുപോയി ആഭരണ കവർച്ച നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ്​ കാർ കണ്ടെത്തി. നാലംഗ സംഘം എത്തിയ കാറാണ് സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടുകൂടി പൊലീസ്​ ആലപ്പുഴയിൽനിന്ന് കസ്റ്റഡിയിലെടുത്തത്. വെളുത്ത നിറത്തിലുള്ള മഹീന്ദ്ര വാഹനമാണ് കസ്റ്റഡിയിലുള്ളത്. ദിവസങ്ങൾക്ക് മുമ്പാണ് പ്രാവച്ചമ്പലം സ്വാതി നഗർ സ്വദേശിനിയായ പത്മാവതിയമ്മയെ (52) നാലംഗസംഘം മൊട്ടമൂട് ഭാഗത്തുവെച്ച് തട്ടിക്കൊണ്ടുപോയത്. ഇവർ അണിഞ്ഞിരുന്ന 40 പവനോളം വരുന്ന സ്വർണാഭരണങ്ങൾ കവർച്ച ചെയ്തശേഷം കാട്ടാക്കട കാപ്പിക്കാട് ഭാഗത്ത് ഉപേക്ഷിച്ച് സംഘം ആലപ്പുഴയിലേക്ക് മടങ്ങുകയായിരുന്നു. പ്രതികളെക്കുറിച്ച് ഏകദേശം സൂചന ലഭിച്ചിട്ടുണ്ടെന്നും ഇവർ ഉടൻ അറസ്റ്റിലാകുമെന്നുമാണ് അന്വേഷണസംഘം പറയുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story