Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒരു ലക്ഷം...

ഒരു ലക്ഷം കൃഷിയിടങ്ങളിൽ കൃഷി ആരംഭിച്ച് കർഷക ദിനാഘോഷം

text_fields
bookmark_border
തിരുവനന്തപുരം: ഇത്തവണത്തെ ചിങ്ങം ഒന്ന്​ കർഷകദിനാഘോഷവുമായി ബന്ധപ്പെട്ട് ഒരു ലക്ഷം കൃഷിയിടങ്ങളിൽ വിവിധ കാർഷികപ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി പി. പ്രസാദ്. ഇതിന്റെ ഭാഗമായി ഒരു ലക്ഷം പ്രാദേശിക തല ഉദ്​ഘാടനങ്ങളും നടക്കും. കാലാവസ്ഥയും ഓരോ പ്രദേശത്തിന്റെ സാധ്യതകളെയും കണക്കിലെടുത്ത് അതത്​ സ്ഥലങ്ങളിലുള്ള പ്രാദേശികമായ കൃഷി തെരഞ്ഞെടുക്കാം. മികച്ച രീതിയിൽ കർഷകദിനാഘോഷം സംഘടിപ്പിക്കുന്ന കൃഷി ഭവനുകളെ ബ്ലോക്ക് തലത്തിൽ ​െതരഞ്ഞെടുക്കണമെന്നും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചു. 'ഞങ്ങളും കൃഷിയിലേക്ക്'പദ്ധതിയുടെ ഭാഗമായി ഇതിനകംതന്നെ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് കൃഷിക്കൂട്ടങ്ങൾ രൂപവത്​കരിച്ചിട്ടുണ്ട്. സംസ്ഥാന കർഷക ദിനാഘോഷത്തിന്റെയും കർഷക അവാർഡ് വിതരണത്തിന്റെയും ഒരുലക്ഷം കാർഷിക പ്രവർത്തനങ്ങളുടെ പ്രഖ്യാപനവും ആഗസ്റ്റ് 17ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story