Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2022 12:25 AM IST Updated On
date_range 3 Aug 2022 12:25 AM ISTമലയോരമേഖലയില്‍ മഴ ശക്തികുറഞ്ഞു താഴ്ന്നപ്രദേശങ്ങളിൽനിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി
text_fieldsbookmark_border
കാട്ടാക്കട: തെക്കന്‍ മലയോരമേഖലയില്‍ ചൊവ്വാഴ്ച മഴക്ക് ശക്തികുറഞ്ഞതോടെ താഴ്ന്നപ്രദേശങ്ങളിൽ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങി. എന്നാല്‍ കുറ്റിച്ചൽ പഞ്ചായത്തിലെ കോട്ടൂർ വനത്തിലെ അരുവികളൊക്കെ കരകവിഞ്ഞൊഴുകുകയാണ്. വനത്തിലെ 27 ഊരുകളിലേക്കുള്ള പാതയിലെ മൂന്നാറ്റ്മുക്ക്-കക്കുടി തോട് നിറഞ്ഞൊഴുകുന്നതിനാൽ ഗതാഗതം മുടങ്ങി. പൂവച്ചൽ പഞ്ചായത്തിലെ ബഥനിപുരത്ത് വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ ഒരു കുടുംബത്തെക്കൂടി കട്ടയ്ക്കോട് സ്‌കൂളിലേക്ക് മാറ്റി. വൃഷ്ടിപ്രദേശത്തും വനമേഖലയിലും തുടർച്ചയായി മഴപെയ്യുന്നത് കാരണം നെയ്യാർ ജലാശയത്തിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. നെയ്യാർ അണക്കെട്ടിലെ നാല് ഷട്ടറുകള്‍ ഒരുമീറ്റര്‍ വീതം ഉയർത്തിയിട്ടുണ്ട്. 84.750 മീറ്റർ പരമാവധി സംഭരണശേഷിയുള്ള അണക്കെട്ടിൽ 83.4 മീറ്ററാണ് ജലനിരപ്പ്. നീരൊഴുക്ക് കൂടിയാൽ ഷട്ടറുകൾ കൂടുതൽ തുറക്കേണ്ടി വരുമെന്നും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും എക്സിക്യൂട്ടിവ് എൻജിനീയര്‍ വിനോദ് പി.എസ് അറിയിച്ചു. നെയ്യാറിന്റെ തീരത്തുള്ള കാട്ടാക്കട പഞ്ചായത്തിലെ ചന്ദ്രമംഗലം, കുരുതംകോട്, അമ്പലത്തിൻകാല വാർഡുകളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടിയന്തരഘട്ടത്തിൽ ദുരിതാശ്വാസ ക്യാമ്പിനായി കുച്ചപ്പുറം സൻെറ് മാത്യൂസ് സ്‌കൂൾ സജ്ജമാക്കിയതായി പ്രസിഡൻറ് കെ. അനിൽകുമാർ അറിയിച്ചു. കാട്ടാക്കട താലൂക്കിൽ മഴക്കെടുതി നേരിടാൻ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി തഹസിൽദാർ നന്ദകുമാരൻ അറിയിച്ചു. ഉരുൾപൊട്ടൽ ഭീഷണിയുള്ള അമ്പൂരിയിൽ അമ്പൂരി സഹകരണ ബാങ്ക് ഓഡിറ്റോറിയം, വാഴിച്ചൽ ജെ.ബി.എം പാരിഷ് ഹാൾ എന്നിവിടങ്ങളിലായി രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കി. കാട്ടാക്കട താലൂക്ക് ഓഫിസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. ഫോൺ: 0471 2291414, 9497711284.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story